മറയൂരിലെ ആദ്യ ചന്ദനലേലം അടുത്തയാഴ്ച

Thumb Image
SHARE

പുതുവര്‍ഷത്തില്‍ മറയൂരിലെ ആദ്യ ചന്ദനലേലം അടുത്തയാഴ്ച. രണ്ട് ദിവസം നീളുന്ന ലേലത്തിനായി 77 ടണ്‍ ചന്ദനമാണ് വനംവകുപ്പ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈനായി നടക്കുന്ന ലേലത്തിന്‍റെ രജിസ്ട്രേഷന്‍ നടപടികളും ആരംഭിച്ചു. 

ലോകപ്രശ്നതമായ മറയൂര്‍ ചന്ദനം നിയമപരമായി സ്വന്തമാക്കാനുള്ള ഏക അവസരമാണ് മറയൂരില്‍ നടക്കുന്ന വനംവകുപ്പിന്‍റെ ചന്ദന ലേലം. ജാനുവരി 17,18 തീയതികളിലാണ് ഈവര്‍ഷത്തെ ആദ്യ ചന്ദനലേലം. 

മറയൂര്‍ വനത്തില്‍ ഒടിഞ്ഞുവീഴുന്ന ചന്ദനമരങ്ങളും ശിഖരങ്ങളും വേരുകളുമാണ് ലേലത്തിനായി ഒരുക്കുന്നത്. തോല് ചെത്തിയെടുത്ത് നിശ്ചിത അളവില്‍ ചെറുകഷ്ണങ്ങളാക്കിയാണ് ലേലത്തിന് സജ്ജമാക്കുന്നത്. ഗുണമേന്‍മയനുസരിച്ച് ചന്ദനത്തെ. 16 വിഭാഗങ്ങളിലായി തിരിച്ചാണ് ലേലത്തിന് വെക്കുന്നത്. 

ഒന്നാംതരം ചന്ദനമെന്ന വിശേഷണമുള്ള വിലായത്ത് ബുദ്ധ ഇത്തവണ ലേലത്തിനുണ്ട്. ക്ലാസ് 6 ഇനത്തില്‍ പെട്ട ബാഗ്രിദാദ് ചന്ദനത്തിന് ആവശ്യക്കാർ ഏറെയുള്ളത്. 87 ലോട്ടുകളിലായി 20 ടണ്‍ ബാഗ്രിദാദ് ചന്ദനം ലേലത്തിനുണ്ടാകും. ക്ഷേത്രങ്ങള്‍ക്കും ആയുര്‍വേദഔഷധ ശാലകള്‍ക്കും ആവശ്യമായ സാപ്പ് വുഡ് ബില്ലറ്റും , സാപ്പ് വുഡ് ചിപ്‌സും പ്രത്യേകം തയ്യാറാക്കിയിടുണ്ട്. ഒരു വര്‍ഷം മുന്‍പ് വരെ80 കോടിയിലേറെ രൂപയാണ് ചന്ദനലേലത്തിലൂടെ സര്‍ക്കാര്‍ ഖജനാവിലെത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി, ജൂലൈ മാസങ്ങളില്‍ നടന്ന ലേലത്തില്‍ നിന്ന് 13കോടിരൂപമാത്രമാണ് ലഭിച്ചത്. കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കി ലേലം വിജയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്. 

MORE IN CENTRAL
SHOW MORE