കൊച്ചികാർക്ക് വിസ്മയമായി പാവക്കൂത്ത്

Thumb Image
SHARE

കൊച്ചി ഫൈൻ ആർട്ട്സ് ഹാളിൽ നടന്ന ദേശീയ പാവകളിയുൽസവം കാണികൾക്ക് വേറിട്ട അനുഭവമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള പാവക്കൂത്തുകളാണ് മൂന്ന് ദിവസങ്ങളിലായി വേദിയിലെത്തിയത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ദേശീയ പാവകളിയുൽസവം സംഘടിപ്പിക്കുന്നത്. 

രാജ്യത്തെ ഏറ്റവും പ്രശസ്മായ പാവക്കൂത്ത് ഇനമെന്ന പ്രത്യേകതയും ഇവർക്ക് സ്വന്തം. ഭരണം കൈവശപ്പെടുത്താനായി മന്ത്രവാദിനി വേഷം മാറി വന്ന് രാജാവിനെ കബളിപ്പിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. 

പാവയുടെ ശരീര ഭാഗങ്ങളിൽ നൂൽ കെട്ടി ചലിപ്പിക്കുന്ന ചരട് പാവക്കൂത്തിനായിരുന്നു ജനപ്രീതി. നിഴൽ, നൂൽ, കൈയ്യുറ തുടങ്ങിയവയാണ് പാവക്കുത്തിനാവശ്യമായ സാമഗ്രികൾ. മുപ്പതോളം സംഘങ്ങളാണ് വേദിയിലെത്തിയത്. കേന്ദ്ര സംഗീത നാടക അക്കാദമിയാണ് സംഘാടകർ. 

MORE IN CENTRAL
SHOW MORE