കോലയാറിനെ പുനരുജ്ജീവിപ്പിക്കാൻ രണ്ടാംഘട്ടപ്രവർത്തനം

Thumb Image
SHARE

ജനകീയ പങ്കാളിത്തത്തോടെ നീരൊഴുക്ക് വീണ്ടെടുത്ത തിരുവല്ലയിലെ കോലറയാറിന്റെ രണ്ടാംഘട്ട പുനരുജ്ജീവന പ്രവർത്തനം തുടങ്ങി. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സർവേ നടപടികളാണ് ആരംഭിച്ചത്. സർക്കാർ അനുവദിച്ച നാലുകോടി രൂപ ഉപയോഗിച്ചാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടത്തുക. 

വരട്ടാർ മാതൃകയിൽ ജനകീയ പങ്കാളിത്തത്തോടെ സമാഹരിച്ച തുക ഉപയോഗിച്ച് ആദ്യഘട്ടത്തിൽ പോളയും മാലിന്യങ്ങളും നീക്കി പുഴയുടെ ഒഴുക്ക് വീണ്ടെടുത്തിരുന്നു. രണ്ടാംഘട്ട പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജലവിഭവ വകുപ്പ് സർവേ ആരംഭിച്ചിരിക്കുന്നത്. പുഴയുടെ ഉൽഭവസ്ഥാനമായ കടപ്ര പഞ്ചായത്തിലെ അറയ്ക്കമുയപ്പിൽനിന്നാണ് സർവേ തുടങ്ങിയത്. ആഴംകൂട്ടൽ അടക്കമുള്ള പ്രവർത്തനങ്ങൾ പിന്നാലെ ആരംഭിക്കും. 

കടപ്ര ,നിരണം പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പതിറ്റാണ്ടുകളായി ഒഴുക്കു നിലച്ച അവസ്ഥയിലായിരുന്ന കോലറയാറിൻറെ നവീകരണത്തിനായി 4 കോടി രൂപ നേരത്തെ സംസ്ഥാന ജല വിഭവ വകുപ്പ് അനുവദിച്ചിരുന്നു. 

MORE IN CENTRAL
SHOW MORE