കോട്ടയത്തിന് ഇത് പൂക്കാലം

Thumb Image
SHARE

അക്ഷര നഗരി പൂക്കൂടയായി. നാഗമ്പടം മൈതാനത്ത് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ 56ാമത് പുഷ്പമേള ഇക്കുറിയും വൈവിധ്യം കൊണ്ട് ശ്രദ്ധേയമാകുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള നൂറുകണക്കിന് ഇനം പുഷ്പ ഫല സസ്യങ്ങളാണ് നാ‍ഗമ്പടത്തു നടക്കുന്ന പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

കോട്ടയം നഗരത്തിന് ഇത് പൂക്കാലം. വൈവിധ്യം കൊണ്ടും വ്യത്യസ്ഥതകൊണ്ടും ശ്രദ്ധേയമായ പുഷ്പമേളയില്‍ നൂറുകണക്കിന് ഇനം ചെടികളും പൂക്കളും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. നൈല്‍ നദിക്കരയില്‍ മാത്രം കണ്ടുവരുന്ന പാപ്പിറസാണ് ഇക്കുറി പ്രധാന ആകര്‍ഷണം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടലാസ് ഉണ്ടാക്കാന്‍ ഇവ ഉപയോഗിച്ചിരുന്നുവെന്നാണ് ചരിത്രം 

കൗതുകങ്ങളേറെയുണ്ടെങ്കിലും മലേഷ്യയിൽ നിന്നും തായ്്ലൻഡിൽ നിന്നുമുള്ള പ്ലാവുകൾ വേറിട്ട കാഴ്ചയാകുന്നു. പുഷ്പങ്ങള്‍ക്കൊപ്പം വിവിധ ഫലവര്‍ഗങ്ങളും പ്രദര്‍ശനത്തില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നു. വലുപ്പം കൊണ്ട് അമ്പരപ്പിക്കുന്ന കാര്‍ഷിക വിളകളുടെ കാഴ്ചകളും മേളയെ ആകര്‍ഷകമാക്കുന്നു. 

കാഴ്ചകളുടെ വിസ്മയത്തിന് രുചിയുടെ കൂട്ടുമുണ്ട്. പായസങ്ങൾ, വിവിധയിനം ജ്യൂസുകൾ എന്നിവയും രുചിവൈവിധ്യമൊരുക്കുന്നു. ഫ്ളാറ്റുകളിലും ടെറസുകളിലും പരീക്ഷീക്കാവുന്ന ജൈവകൃഷികളും മേളയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഷം കലര്‍ന്ന പച്ചക്കറികള്‍ക്കെതിരെയുള്ള പ്രചാരണം കൂടിയാണ് മേള. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ നഴ്സറികളുടെ സ്റ്റാളുകളും വിവിധ കാര്‍ഷിക ഉപകരണങ്ങളും മേളയിലുണ്ട്. കാണുന്നതിനൊപ്പം ഫലവൃക്ഷത്തൈകളും പുഷ്പങ്ങളും കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മേളയോടനുബന്ധിച്ച്് വിവിധ മല്‍സരങ്ങളും സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. 

MORE IN CENTRAL
SHOW MORE