നല്ലോർമകളുടെ തന്മാത്രകൾ കൂട്ടിയിണക്കാന്‍‍ കൊച്ചിയുടെ മാരത്തൺ

Thumb Image
/content/
dam/mm/mnews/nattuvartha/central/images/2017/12/17/kochi-marathon.jpg
SHARE

നല്ലോർമകളുടെ തന്മാത്രകൾ കൂട്ടിയിണക്കാന്‍‍ കൊച്ചിയുടെ മാരത്തണ്‍‍. അൽസൈമേഴ്സ് രോഗികളുടെ ചികിൽസക്കായുള്ള ധനശേഖരണാർഥം റോട്ടറി കൊച്ചി സെന്ററാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. വ്യവസായി കൊച്ചൗസേപ് ചിറ്റിലപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്തു. 

വലിയ വികസനങ്ങൾ. ഒരുപാട് മാറ്റങ്ങൾ. അവയ്ക്കൊപ്പം കൊച്ചിക്ക് ഒരു മാനുഷിക മുഖമുണ്ട്. ഏഴുവയസ്സുകാരൻ മുതൽ എഴുപതുകാരൻവരെയുണ്ടായിരുന്നു ഈ മാരത്തണിൽ. കളമശേരിയിലെ സ്വകാര്യ സ്പോർട്സ് സെന്ററിൽനിന്ന് പുലർച്ചെ ആരംഭിച്ച് മാരത്തൺ യഥാക്രമം അഞ്ച് പതിനാല് കിലോമീറ്ററുകളിലയിരുന്നു. ജീവിതത്തിൽ നിന്ന് ഓർമകൾ മാഞ്ഞുപോയവർ‌ക്ക് കൈതാങ്ങാകാനുള്ള വലിയ ആഹ്വാനം. 

റോട്ടറി കൊച്ചി സെന്ററിന്റെ നേതൃത്വത്തില്‍ ഇത് തുടര്‍‍ച്ചയായ മൂന്നാംവർഷമാണ് മാരത്തൺ സംഘടിപ്പിച്ചത്. രണ്ടായിരത്തോളംപേരാണ് ഇത്തവണ മാരത്തണില്‍‍ പങ്കുചേർന്നത്. 

MORE IN CENTRAL
SHOW MORE