ഭിന്നശേഷിയുള്ള കുട്ടികളുടെ ജില്ലാ കലോത്സവത്തിന് തുടക്കമായി

Thumb Image
SHARE

ഭിന്നശേഷിയുള്ള കുട്ടികളുടെ എറണാകുളം ജില്ലാ കലോൽസവത്തിന് മുവാറ്റുപുഴയിൽ തുടക്കം. കലാ മൽസരങ്ങൾക്ക് പുറമെ പ്രവർത്തിപരിചയമേളയും എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി മുവാറ്റുപുഴ പേഴക്കാപ്പള്ളിയിലാണ് കലോൽസവാരവം ഉയരുന്നത്. എറണാകുളം ജില്ലയിലെ വിവിധ ബഡ്സ് സ്ക്കൂളുകളിലെ മുന്നൂറിലധികം കുട്ടികളാണ് മാറ്റുരക്കുന്നത്. കുടുംബശ്രീ മിഷനാണ് സംഘാടകർ. ഉണർവ് 2017 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. 

MORE IN CENTRAL
SHOW MORE