അപകടങ്ങള്‍ ഒഴിയാതെ ആലപ്പുഴയിലെ ദേശീയപാത

Thumb Image
SHARE

കാല്‍നടയാത്രക്കാര്‍ പോലും മരണഭയത്തോടെ സഞ്ചരിക്കേണ്ട റോഡാണ് ആലപ്പുഴയിലെ ദേശീയപാത. പൊലീസിന്റെ കണക്കില്‍ അരൂരിനും കായംകുളത്തിനും ഇടയില്‍ എട്ട് പ്രധാന അപകടമേഖലകളാണ് ഉള്ളത്. അമിതവേഗതയും അശ്രദ്ധയും ഒട്ടേറെപേരുടെ ജീവനെടുത്ത ഈ വഴിയില്‍ അപകടങ്ങള്‍ പ്രതിദിനം കൂടിവരികയാണ്. 

മരിച്ചരുടെ പേരുവിവരങ്ങള്‍ക്കപ്പുറം ഒരു ജീവിതമുണ്ടല്ലോ. അതുതേടി കഞ്ഞിക്കുഴി പഞ്ചായത്തിലെ മുനിവെളിയില്‍ എത്തി. നാളെ ഒരു വിവാഹം നടക്കേണ്ടിയിരുന്ന വീടാണിത്. മകന്റെ വിവാഹത്തിനായി എല്ലാം ഒരുക്കി പുലര്‍കാലത്ത് റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു ഗൃഹനാഥനായ ശിവറാമിന്റെ മരണം. വിവാഹത്തിനായി ഒരുക്കിയ പന്തലില്‍ മരണാനന്തര ചടങ്ങുകളാണ് നടന്നത്. 

ഇടറോ‍ഡ‍ുകളില്‍നിന്ന് പാ‍ഞ്ഞെത്തുന്ന വാഹനങ്ങള്‍ ചേര്‍ത്തല ഭാഗങ്ങളില്‍ അശ്രദ്ധയോടെയാണ് ദേശീയപാതയിലേക്ക് കയറുന്നത്. 

ദേശീയ പാതയില്‍ കരുവാറ്റയിലാണ് ഏറ്റവും കൂടുതല്‍ അപകടം ഉണ്ടാകുന്നത്. എരമല്ലൂര്‍, അരൂര്‍, ചന്തിരൂര്‍, തുറവൂര്‍, പട്ടണക്കാട്, പാതിരാപ്പള്ളി, തോട്ടപ്പള്ളി ഭാഗങ്ങളും അപകടമേഖലകളാണ്. ഇതിനെല്ലാം പുറമെ തിരുവിഴ, മാരാരിക്കുളം, തുമ്പോളി ഭാഗങ്ങളില്‍നിന്നാണ് ഇക്കഴിഞ്ഞമാസം ദുഃഖവാര്‍ത്തകളേറെ വന്നത്. ചുരുക്കത്തില്‍ ചോരപുരളാത്ത വഴികളില്ല ആലപ്പുഴയിലെ ദേശീയപാതയില്‍ 

MORE IN CENTRAL
SHOW MORE