ഫാത്തിമ ജീവിതത്തിലേക്ക് തിരിച്ചുനടക്കുകയാണ്

Thumb Image
SHARE

പെരുമ്പാവൂരിലെ പത്തുവയസുകാരി ഫാത്തിമയെ നിങ്ങള്‍ ഒാര്‍ക്കുന്നുണ്ടോ. കടുത്ത പ്രമേഹവും തുടര്‍ന്നുണ്ടായ അപൂര്‍വരോഗവും തളര്‍ത്തിയ ഫാത്തിമ ജീവിതത്തിലേക്ക് തിരിച്ചുനടക്കുകയാണ്. രാജ്യത്തിനകത്തും പുറത്തുനിന്നും കയ്യയച്ച സഹായം ഫാത്തിമയ്ക്ക് ലഭിച്ചിരുന്നു. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് ഫാത്തിമയെപ്പോലെ ജുവനൈല്‍ ഡയബറ്റിസ് ബാധിച്ച കുട്ടികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ മിഠായി എന്ന പേരില്‍ ചികില്‍സാപദ്ധതി പ്രഖ്യാപിച്ചിരുന്നു. 

വാക്കുകള്‍ ഒപ്പിച്ച് ഫാത്തിമ പാടും. ഫാത്തിമയെ കാണാന്‍ ഞങ്ങള്‍ക്കൊപ്പം ഒരിക്കല്‍കൂടിയെത്തിയ സാരഥി ഷാജനെ അവള്‍ വരച്ചു. ഈ പാട്ടും വരയുമൊന്നും ഇങ്ങനെയായിരുന്നില്ല. പാട്ടില്‍നിന്ന് രോഗം പിടിമുറുക്കിയപ്പോള്‍ ഫാത്തിമ തളര്‍ന്നുവീണു. 

കടുത്ത പ്രമേഹവും തുടര്‍ന്നുണ്ടായ ഒാട്ടോ ഇമ്മ്യൂണ്‍ എന്‍സെഫലൈറ്റിസ് എന്ന അപൂര്‍വരോഗവും. ലക്ഷങ്ങള്‍ ചികില്‍സയ്ക്കായിവേണ്ടിവന്നതോടെ കുടുംബവും തളര്‍ന്നു. മനോരമ ന്യൂസിലെ വാര്‍ത്തയെത്തുടര്‍ന്ന് ഫാത്തിമയുടെ ചികില്‍സ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തു. അതിനുപുറമെ വ്യവസായി എം.എ.യൂസഫലി മുതല്‍ തികഞ്ഞ സാധാരണക്കാര്‍വരെ സഹായവുമായി എത്തിയ നാളുകള്‍. ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാരുടെ തീവ്രപരിചരണത്തിനൊടുവില്‍ ഫാത്തിമ തിരികെ ജീവിതത്തിലേക്ക് നടന്നു. അതിനപ്പുറം ഫാത്തിമയുടെ വാര്‍ത്തയറിഞ്ഞ് ജുവനൈല്‍ ഡയബറ്റിസ് ബാധിച്ച കുട്ടികള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ മിഠായി എന്ന പേരില്‍ ചികില്‍സാപദ്ധതിയും പ്രഖ്യാപിച്ചിരുന്നു.

അങ്ങനെ നിങ്ങളില്‍ ഒാരോരുത്തരുടെയും ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന ഫാത്തിമ.തകരാറിലായ കാഴ്ചശക്തിയും മെല്ലെ തിരിച്ചുവരികയാണ്. ഇപ്പോള്‍ ഉപ്പയുടെയും ഉമ്മയുടെയും കൈപിടിച്ച് നടക്കാം. ഇനി സ്കൂളില്‍ പോകണം. പഠിക്കണം. 

MORE IN CENTRAL
SHOW MORE