ആർ ബ്ലോക്കിന് സഹായവുമായി ആലപ്പുഴ ജില്ലാ ഭരണകൂടം

Thumb Image
SHARE

കുട്ടികൾകൾക്കുൾപ്പെടെ പകർച്ചവ്യാധികൾ പിടിപെട്ട കുട്ടനാട്ടിലെ ആർ ബ്ലോക്കിൽ സഹായഹസ്തവുമായി ആലപ്പുഴ ജില്ലാ ഭരണകൂടം രംഗത്ത്. അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച കലക്ടർ പ്രതികരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്ററും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആർ ബ്ലോക്കിലെത്തി.

കുട്ടനാട്ടിലെ ആർ ബ്ലോക്കിൽ വെള്ളക്കെട്ടിനെ തുടർന്ന് ജനങ്ങൾ ദുരിതമനുഭവിക്കുന്നുവെന്ന വാർത്ത പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് ജില്ലാ ഭരണകൂടം ആർ ബ്ലോക്കിലെത്തിയത്. ഇവിടെ താമസിക്കുന്നവരുടെ പരാതികൾ കേട്ടും ദുരിത ജീവിതം നേരിൽ കണ്ടും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര നടപടി സ്വീകരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയത്. 

അടുത്ത ദിവസം കൃഷി മന്ത്രിയും ബ്ലോക്ക് സന്ദർശിക്കും.1400 ഏക്കറുള്ള ബ്ലോക്കിൽ മുപ്പത് കുടുംബങ്ങളാണ് ഇപ്പോഴുള്ളത്. 2012ൽ ഉണ്ടായ വെള്ളപൊക്കത്തിനു ശേഷം വെള്ളം വറ്റിക്കാൻ കഴിയാതിരുന്നതാണ് ദുരിതത്തിനു കാരണമായത്. ഇതോടെയാണ് കുട്ടികൾക്കുൾപ്പടെ ചർമ്മ രോഗങ്ങൾ പിടിപെട്ടത്. 

MORE IN CENTRAL
SHOW MORE