റോഡ് പൊളിച്ച് പൈപ്പ്‌ സ്ഥാപിക്കാനുള്ള ശ്രമം വൈക്കത്ത് നാട്ടുകാർ തടഞ്ഞു

Thumb Image
SHARE

കോട്ടയം ജില്ലയിൽ നിന്ന് ആലപ്പുഴ ജില്ലയിലേക്ക് ജപ്പാൻ കുടിവെള്ള പദ്ധതിക്കായി വീണ്ടും റോഡ് പൊളിച്ച് പൈപ്പ്‌ സ്ഥാപിക്കാനുള്ള ശ്രമം വൈക്കത്ത് നാട്ടുകാർ തടഞ്ഞു. പൈപ്പിടലിന്റെ പേരിൽ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് അറുതിയാവാത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. 

2012 ൽ പദ്ധതി കമ്മീഷൻ ചെയ്ത് 2 വർഷമായപ്പോൾ തന്നെ ഇവിടെ പതിമൂന്ന് തവണ പമ്പിങ്ങിനിടെ പെപ്പ് പൊട്ടിയിരുന്നു. കരാറു കമ്പനി നിലവാരം കുറഞ്ഞ പെപ്പ് സ്ഥാപിച്ചതാണ് നാട്ടുകാരുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കിയതെന്നായിരുന്നു പരാതി. അന്ന് പതിനേഴര കിലോമീറ്റർ ദൂരത്തിൽ റോഡ് പൂർണമായി പൊളിച്ചായിരുന്നു പൈപ്പിട്ടത്. പ്രദേശവാസികളുടെ യാത്രാമാർഗവും കുടിവെള്ളവു മടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ 2008 മുതൽ 3 വർഷക്കാലം പൂർണ്ണമായി നിഷേധിച്ചായിരുന്നു 210 കോടിയുടെ പദ്ധതി നടപ്പാക്കിയത്. 

പൈപ്പ് തുടർച്ചയായി പൊട്ടിയതോടെ അധികൃതർ മൂന്ന് എയർ വാൽവുകൾ കൂടിസ്ഥാപിച്ച് പ്രശ്നം പരിഹരിച്ചിരുന്നു. ഇതിനു ശേഷം ഇവിടെ പൈപ്പ് പൊട്ടിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.ഇ തിനിടെയാണ് മറ്റൊരു കമ്പനിക്ക് കരാർ നൽകി വീണ്ടും പൈപ്പിടാനുള്ള ശ്രമം. പുഴയോരം വഴി പെപ്പിടണമെന്ന പഞ്ചായത്ത് തീരുമാനം തള്ളി പ്രദേശത്തെ കുടിവെള്ള പൈപ്പ് പോകുന്ന ഭാഗത്ത് തന്നെയാണ് ജപ്പാൻ പൈപ്പും സ്ഥാപിക്കുന്നത്. ബദൽ യാത്രാമാർഗം ഒരുക്കാതെയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുള്ള കാര്യങ്ങൾ സ്വീകരിക്കാതെയും പണി അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ തീരുമാനം.

ഇതു വരെയുള്ള പദ്ധതിയുടെ നടത്തിപ്പിനെ പറ്റി സമഗ്ര അന്വേഷണം വേണമെന്നും പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണത്തോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ കൂടി ഉറപ്പാക്കിയാൽ മാത്രമെ പണി തുടങ്ങാൻ അനുവദിക്കൂ എന്നാണ് നാട്ടുകാരുടെ നിലപാട്.

MORE IN CENTRAL
SHOW MORE