ടൈക്കോൺ കേരളയ്ക്ക് കൊച്ചിയിൽ തുടക്കമായി

Thumb Image
SHARE

സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ കൂട്ടായ്മയായ ടൈക്കോൺ കേരളയ്ക്ക് 2017ന് കൊച്ചിയിൽ തുടക്കമായി. രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ശശി തരുർ എം.പി നിർവഹിച്ചു. ലെ െമറിഡിയൻ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ആയിരത്തിലധികം സംരംഭകർ പങ്കെടുക്കുന്നു. 

യുവവ്യവസായികളെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം നടത്തുന്നത്. യുവ സംരംഭകരും വിദഗ്ദ്ധരും തമ്മിൽ തുറന്ന ചർച്ചകൾക്ക് സാക്ഷ്യം വഹിക്കുന്ന നാൽപ്പതോളം സെഷനുകൾ ആറു വേദികളിലായാണ് സംഘടിപ്പിക്കുന്നത്. 

ടുറിസം മേഖലയിലുൾപ്പെടെ പുതിയ സാധ്യകളെക്കുറിച്ച് ചർച്ചകൾ നടത്താനും അവസരമുണ്ട്. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ശശി തരുർ എം.പി പറഞ്ഞു. 

യുവ സംരംഭകരുടെ നൂതന പദ്ധതികൾക്ക് നിക്ഷേപ സാധ്യതകൾ കണ്ടെത്താനുള്ള അവസരവും ടൈക്കോൺ ഒരുക്കുന്നുണ്ട്. ആസ്റ്റർ ഹെൽത്ത് കെയർ എം.ഡി ഡോക്ടർ ആസാദ് മൂപ്പൻ , ഫെഡറൽ ബാങ്ക് എം.ഡി ശ്യാം ശ്രീനിവാസൻ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. സമ്മേളനം നാളെ സമാപിക്കും. 

MORE IN CENTRAL
SHOW MORE