കൃഷിമന്ത്രിയുടെ ജില്ലയില്‍ കൃഷിഭവന്‍ പരിതാപകരമായ അവസ്ഥയില്‍

Thumb Image
SHARE

കൃഷിമന്ത്രിയുടെ ജില്ലയില്‍ കൃഷിഭവന്‍ പരിതാപകരമായ അവസ്ഥയില്‍. തൃശൂര്‍ അന്നമനട കൃഷിഭവന്‍ ഏതുസമയവും തകര്‍ന്നുവീഴുമെന്ന അവസ്ഥയിലാണ്. 

മാള അന്നമനടയിലെ കർഷകന് ആശ്രയമായ കൃഷിഭവനാണിത്. മഴപെയ്താൽ ഉദ്യോഗസ്ഥർ കുട ചൂടണം, ഒപ്പം ഫയലുകളെയും ചൂടിക്കണം. മറ്റു സമയങ്ങളിൽ ഹെൽമെറ്റ് ധരിച്ച് ഇരിക്കണം. ഏത് സമയവും തലയിൽ വീഴാൻ പാകത്തിന് കെട്ടിടത്തിന്റെ ഭാഗങ്ങൾ നിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉത്തരത്തിൽ നിന്ന് ഒരു പലക ഇളകി വീണപ്പോൾ തലനാരിഴക്കാണ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. യാതനകളും കഷ്ടതകളും സഹിച്ച് ഈ ഉദ്യോഗസ്ഥർ പണിയെടുക്കുന്നത് കൃഷിയെയും കർഷകരെയും നെഞ്ചോട് ചേർക്കുന്ന ഒരു മനസ്സുള്ളതുകൊണ്ട് മാത്രം. 

ഫയലുകൾ അടിക്കിപ്പെറുക്കി വക്കാൻ പോലും മതിയായ റാക്കുകളില്ല. ചുറ്റും കൈ അനക്കാൻ പോലും സാധിക്കാത്തവിധം ഫയലുകൾ. ഇതിനിടയിൽകൂടി പൂച്ചയും മരപ്പട്ടിയുമൊക്കെ ഓടികളിക്കുന്നു. കൃഷിഭവന് വേണ്ടി പുതിയ കെട്ടിടം പണിതു തുടങ്ങിയതാണ്. അന്‍പതു ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ കെട്ടിടം പണിക്ക് പണം തികഞ്ഞില്ല. എത്രയും വേഗം പുതിയ കെട്ടിടത്തിലേക്ക് മാറിയില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയാകും. 

MORE IN CENTRAL
SHOW MORE