കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ; പങ്കെടുക്കുന്നവര്‍ക്കുള്ള കിറ്റ് തയാര്‍

Thumb Image
SHARE

കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണിന് ഒരുദിവസം മാത്രം ബാക്കിനില്‍ക്കെ പങ്കെടുക്കുന്നവര്‍ക്കായുള്ള കിറ്റ് തയാര്‍. കൊച്ചി നഗരസഭ, സോൾസ് ഒാഫ് കൊച്ചിൻ, മലയാളമനോരമ എന്നിവര്‍ ചേർന്നാണ് സ്പൈസ് കോസ്റ്റ് മാരത്തൺ സംഘടിപ്പിക്കുന്നത്. സച്ചിൻ തെൻഡുൽക്കർ മാരത്തൺ ഫ്ലാഗ് ഒാഫ് ചെയ്യും. 

സോൾസ് ഒാഫ് കൊച്ചിൻ റണ്ണിങ് ക്ളബ്ബിനു പുറമെ മറ്റ് പ്രമുഖ ക്ളബ്ബുകളിലെ അംഗങ്ങളും മഹാരാജാസ് കോളജിലെ വിദ്യാര്‌ഥികളും ചേര്‍ന്നാണ് കിറ്റ് തയാറാക്കിയത്. ജെഴ്സിക്ക് പുറമെ എനര്‍ജി ഡ്രിങ്ക് ഉള്‍പ്പടെയുള്ള ഭക്ഷണസാധനങ്ങളും അടങ്ങിയ കിറ്റാണ് മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുക. അയ്യായിരത്തിലധികം കിറ്റുകളാണ് തയാറാക്കിയിട്ടുള്ളത്. 

42.2 കിലോമീറ്റർ ഫുൾ മാരത്തൺ, 21.1 കിലോമീറ്റർ ദൂരത്തിലുള്ള ഹാഫ് മാരത്തൺ , 8 കിലോമീറ്റർ ഫാമിലി മാരത്തൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മാരത്തൺ ക്രമീകരിച്ചിരിക്കുന്നത്. ഒാൺലൈൻ വഴി മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാണ് മാരത്തണിൽ പങ്കെടുക്കാൻ കഴിയുക. 

MORE IN CENTRAL
SHOW MORE