ദുരിതങ്ങള്‍ക്കു നടുവിൽ ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രി

Thumb Image
SHARE

ദുരിതങ്ങള്‍ക്കുനടുവിലാണ് ഫോർട്ട്കൊച്ചി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി. ഐ.സി.യുവും ഗൈനക്കോളജി വിഭാഗവും ഉൾപ്പെടെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങൾക്ക് പുറമേ ഉപകരണങ്ങളും നശിക്കുകയാണ്. നാടിനും നാട്ടുകാർക്കുമെന്ന പേരിൽ ഏറെ കൊട്ടിഘോഷിച്ചാണ് ഈ കെട്ടിടങ്ങളെല്ലാം പണിതുയർത്തിയത്. പക്ഷേ, ഇപ്പോൾ അവയുടെ അവസ്ഥയിതാണ്. 

ഐ.സി.യുവിലും ഗൈനക്കോളജി വാർഡിലും ആധുനിക ഉപകരണങ്ങൾ ഉണ്ടെങ്കിലും അതൊന്നും രോഗികൾക്ക് ഉപകാരപ്പെടുന്നില്ല. മാറാല മാറ്റാൻ വേണ്ടി മാത്രമാണ് അവയുടെ വാതിലുകൾ ഇപ്പോൾ തുറക്കുന്നത്. എക്സ് റേ മുറിയുടെ അവസ്ഥയും വ്യത്യസ്തമല്ല. 

രണ്ട് ഡോക്ടർമാരുൾപ്പെടെ എല്ലാ സജ്ജീകരണങ്ങളുമുണ്ടെങ്കിലും ഇവിടെ പ്രസവമോ തുടർ ചികിത്സയോ നടത്താറില്ല. ഡോക്ടർമാരുടെ അലംഭാവമാണ് ഇതിന് കാരണമെന്ന് സ്ഥലം കൗൺസിലർ ആരോപിക്കുന്നു. കിടക്കകളും കസേരകളുമടക്കം ഒരുക്കിയ ഈ പകൽ വീട് പോലും വയോധികർക്കായി ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. 

MORE IN CENTRAL
SHOW MORE