സംസ്ഥാന കായികമേളയ്ക്ക് കാണികൾ എത്തുന്നത് വലിയ സംഭവമൊന്നുമല്ല. എന്നാൽ കാണികൾക്കിടയിൽ താരമാകുകയാണ് ഒരു തനി കോട്ടയംകാരി. ചട്ടയും മുണ്ടുമുടുക്കാത്ത കോട്ടയംകാർ ഇല്ലെന്നാണ് മറിയാമ്മ ചേടത്തി പറയുന്നത്.
കൊച്ചുമോളുടെ മത്സരം കാണാൻ ചട്ടയും മുണ്ടുമുടുത്ത് തനി കോട്ടയം സ്റ്റൈലിലാണ് മറിയാമ്മ എത്തിയത്. പ്രായത്തെ സ്പോർട്സ്മാൻ സ്പിരിറ്റ് കൊണ്ട് തോൽപ്പിച്ചു മറിയാമ്മ എത്തിയതിനു പ്രയോജനമുണ്ടായി. കൊച്ചുമോൾ കെസിയ ജൂനിയർ ഷോട്ട്പുട്ടിൽ സ്വർണം നേടുന്നത് നേരിട്ടു കാണാനായി.
മാതിരപ്പള്ളി ഗവണ്മെന്റ് എച്ച് എസ് എസ്ലെ പത്താം കളാസുകാരിയാണ് കെസിയ. സ്വർണം നേടാനായത്തിന്റെ സന്തോഷത്തിലാണ് താരം. രണ്ടു ദിവസം കഴിഞ്ഞു ഡിസ്കസ് ത്രോയിലും കെസിയ മത്സരിക്കുന്നുണ്ട്.