നടന്‍ ജയറാമിന്‍റെ പഞ്ചാരിത്താളത്തില്‍ അലിഞ്ഞ് ചോറ്റാനിക്കര. ചോറ്റാനിക്കര ക്ഷേത്രത്തില്‍ ജയറാം മേളപ്രമാണിയായ പവിഴമല്ലിതറ മേളം ആരാധകരുടെ മനം കുളിര്‍പ്പിച്ചാണ് കൊട്ടിയിറങ്ങിയത്. ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിതറയില്‍ വണങ്ങി തിരിതെളിച്ചാണ് നടന്‍ ജയറാം മേളത്തിനായി ഒരുങ്ങിയത്. മേളപ്രമാണിക്കൊപ്പം 111 കലാകാരമാര്‍ പവിഴമല്ലിത്തറയ്ക്കു മുന്നില്‍ അണിനിരന്നതോടെ മേളം കൊട്ടികെയറി. നാലുവര്‍ഷം മുമ്പ് നടന്‍ ജയറാമിന്‍റെ നേത്യത്വത്തില്‍ ആരംഭിച്ചതാണ് പവിഴമല്ലിതറമേളം. പഞ്ചാരി മേളത്തിന്‍റെ താളം ആസ്വദിക്കാന്‍ നിരവധിപേരെത്തി. നവരാത്രി മഹോല്‍സവത്തോട് അനുബന്ധിച്ചായിരുന്നു മേളം. മേളത്തിനു മാറ്റുകൂട്ടി മൂന്നു ഗജവീരമന്‍മാരും അണിനിരന്നു.
Advertisement