ദേശീയപാതയില്‍ മണ്ണുത്തി-വടക്കഞ്ചേരി ആറു വരിപാതയിലെ നിര്‍മാണ അപാകതകള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ കലക്ടര്‍ നിയോഗിച്ചു. ദേശീയപാത വിഭാഗം ഡപ്യൂട്ടി കലക്ടര്‍ക്കാണ് അന്വേഷണചുമതല.
മണ്ണുത്തി.വടക്കുഞ്ചേരി ദേശീയപാതയിലെ ചില ഭാഗങ്ങളില്‍ റോഡു നിര്‍മാണത്തിലെ അശാസ്ത്രീയതമൂലം നീരൊഴുക്കു തടസപ്പെട്ടെന്നാണ് പരാതി. റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിക്കാനാണ് ദേശീയപാത വിഭാഗം ഡപ്യൂട്ടി കലക്ടര്‍ എസ്.ഷാനവാസിനെ അന്വേഷിക്കാന്‍ നിയോഗിച്ചത്. ദേശീയപാത നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാമേല്നോട്ട സമിതി യോഗത്തിലാണ് ഈ തീരുമാനം.
കുതിരാനിലെ അറ്റക്കുറ്റപണി ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ ഗതാഗത നിയന്ത്രണം പിന്‍വലിച്ചതായും കലക്ടര്‍ അറിയിച്ചു. കൂറ്റന്‍ ലോറികള്‍ക്കു ഇതുവഴി പകല്‍ സര്‍വീസ് നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ടാറിങ് കഴിഞ്ഞ േശഷം കുതിരാനിലെ ഗതാഗത കുരുക്ക് തല്ക്കാലം ഒഴിവായിട്ടുണ്ട്. അതേസമയം, ദേശീയപാത നിര്‍മാണത്തിലെ മെല്ലെപ്പോക്ക് വീണ്ടും തുടരുകയാണ്. ബാങ്കില്‍ നിന്നുള്ള വായ്പ തുക വൈകുന്നതാണ് കാരണമായി പറയുന്നത്.