പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ഓട്ടോ കെട്ടിവലിച്ച് പ്രതിഷേധം. ഐഎന്‍ടിയുസിയുടെ ആഭിമുഖ്യത്തിലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചത്.
ദിനംപ്രതി പെട്രോള്‍ വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതീകാത്മകമായി ഓട്ടോ കെട്ടിവലിച്ചും തള്ളിയുമായിരുന്നു പ്രതിഷേധം. വൈകിട്ട് ഹൈക്കോടതി ജങ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധപ്രകടനം മേനകയില്‍ സമാപിച്ചു. വാഹനമുള്ളവരെല്ലാം പണക്കാരാണെന്ന കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയെ പ്രതിഷേധക്കാര്‍ അപലപിച്ചു.
വിലവര്‍ധന തടയാന്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് തൊഴിലാളികള്‍ മുന്നറിയിപ്പു നല്കി.