കൊച്ചി കളമശേരി ബസ് ടെർമിനലിന്റെ നിർമാണം പൂർത്തിയായി. മെഡിക്കൽ കോളജിന് സമീപം എച്ച്.എം.ടി റോഡിലാണ് പുതിയ ടെർമിനൽ.
എഴുപത് സെന്റ് സ്ഥലത്താണ് കളമേശരി ബസ് ടെർമിനൽ നിർമിച്ചിരിക്കുന്നത്. 3.14 കോടി രൂപയാണ് ചിലവ്. സിഡ്കോയിക്കും കിറ്റ്കോയ്ക്കുമായിരുന്നു നിർമാണ ചുമതല. നിർമാണം പൂർത്തിയായ ബസ് ടെർമിനലിന്റെ താക്കോൽ നഗരസഭ അധ്യക്ഷ ജെസി പീറ്റർ ഏറ്റുവാങ്ങി.
മെഡിക്കൽ കോളജിലെത്തുന്നവർക്ക് ഏറെ പ്രയോജനകരമാണ് പുതിയ ടെർമിനൽ. കേരള പിറവി ദിനത്തിൽ ബസ് ടെർമിനൽ ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.