E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 20 2017 07:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

ആലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. മൃതദേഹം വാഹനത്തില്‍ കുരുങ്ങിയാണ് 15 കിലോമീറ്റര്‍ ദൂരത്തെത്തിയതെന്നും എസ്.പി. എസ്.സുരേന്ദ്രന്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ തോട്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പുന്നപ്രയില്‍ കണ്ടെത്തിയതാമ് ദുരൂഹതയുണ്ടാക്കിയത് 

അപകടം ഉണ്ടായ സ്ഥലത്ത് നിന്ന് കിലോമീറ്ററുകള്‍ അകലെ മൃതദേഹം കണ്ടെത്തിയതായിരുന്നു ആശങ്കയുണ്ടാക്കിയത്. അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയും, ഭയത്താല്‍ മൃതദേഹം ഉപേക്ഷിച്ചതാവാം എന്നുമായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പൊലീസിന്റ വിശദീകരണം. മരണകാരണം ഇടിയുടെ ആഘാതമാണ്. ദേഹമാസകലമുള്ള മുറിവുകള്‍ വാഹനത്തില്‍ കുരുങ്ങി മൃതദേഹം വലിച്ചുകൊണ്ടുപോയതിനാലാണെന്നും ജില്ലാപൊലീസ് മേദാവി അറിയിച്ചു. മുറിവുകളിലെല്ലാം ടാറിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. വിവസ്ത്രനാക്കപ്പെട്ടതും മൃതദേഹം വലിച്ചുകൊണ്ടുപോയതിനാലാണ്. കുപ്പായവും മുണ്ടും വഴിയരികില്‍നിന്ന് കണ്ടെടുത്തു. എന്നാല്‍ ഇടിച്ച വാഹനമല്ല മൃതദേഹം കൊളുത്തിവലിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 

തോട്ടപ്പള്ളിയില്‍ അപകടശേഷം മൃതദേഹം കണ്ടയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. പുലര്‍ച്ചെ ഇതുവഴി കടന്നുപോയ വലിയ വാഹനങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ആകാം മൃതദേഹം കുരുങ്ങിയത്. തോട്ടപ്പള്ളി മുതല്‍ പുന്നപ്രവരെയുള്ള ഭാഗങ്ങളില്‍ റോഡരികിലുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മരിച്ച കലവൂര്‍ സ്വദേശി സുനില്‍കുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.