E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 21 2017 05:30 PM IST

Facebook
Twitter
Google Plus
Youtube

More in Central

മാടായിക്കോണത്ത് ഉദ്യോഗസ്ഥര്‍ രണ്ടര ഏക്കര്‍ പാടംനികത്താന്‍ ഒത്താശ ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അഞ്ചു സെന്റ് നിലം നികത്തി വീടു പണിയാന്‍ ഇറങ്ങുന്ന സാധാരണക്കാരെ വട്ടംചുറ്റിക്കുന്ന ഉദ്യോഗസ്ഥര്‍ രണ്ടര ഏക്കര്‍ പാടംനികത്താന്‍ ഒത്താശ ചെയ്തു. തൃശൂര്‍ മാടായിക്കോണത്താണ് പാടവും തണ്ണീര്‍ത്തടവും നികത്തിയത്. ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം തുടരുകയാണ്. 

തൃശൂര്‍ മാടായിക്കോണം, കുഴിക്കാട്ടുക്കോണം ഭാഗത്തെ നെല്‍പാടത്താണ് ഈ ചട്ടലംഘനം. ആദ്യം , പാടം കുഴിച്ച് കളിമണ്ണെടുത്തു. പിന്നെ, പാറ പൊട്ടിച്ച് കടത്തി. അവസാനം, ഇതുമണ്ണിട്ട് നികത്തി ക്രഷര്‍ കമ്പനി തുടങ്ങാന്‍ നീക്കം തുടങ്ങി. കര്‍ഷകര്‍ പരാതികളുമായി ഉറച്ചുനിന്നതോടെ സ്വകാര്യ വ്യക്തി തല്‍ക്കാലം പിന്‍വാങ്ങി. റവന്യൂ രേഖകളില്‍ നിലമായിട്ടും മണ്ണിട്ടു നികത്തിയെന്നാണ് പരാതി. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവു കൂടിയാണ് സ്ഥലം ഉടമ. വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം തുടരുകയാണ്. പാടം നികത്തി ക്രഷര്‍ കമ്പനി തുടങ്ങാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കി. 

മുരിയാട് കോള്‍ നിലം ഉള്‍പ്പെടുന്ന ഈ ഭാഗത്ത് നിലവില്‍ നിരവധി കര്‍ഷകര്‍ കൃഷി ചെയ്യുന്നുണ്ട്. ഏക്കര്‍കണക്കിന് ഭൂമി സ്വകാര്യ വ്യക്തികള്‍ നികത്താനായി ഉന്നമിട്ട സ്ഥലമാണിതെന്ന് നാട്ടുകാര്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.