E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

റോഡ് തകര്‍ന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നിരാഹാര സമരം മൂന്നാംദിവസത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂര്‍ മണ്ണുത്തി. വടക്കുഞ്ചേരി ദേശീയപാതയില്‍ റോഡ് തകര്‍ന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നിരാഹാര സമരം തുടര്‍ച്ചയായി മൂന്നാംദിവസത്തിലേക്ക്. സ്വകാര്യ ബസ് ഉടമകളും സമരപന്തലില്‍ നിരാഹാരം കിടക്കുന്നുണ്ട്. മണ്ണുത്തി- വടക്കുഞ്ചേരി ദേശീയപാതയില്‍ കുതിരാന്‍ മുതല്‍ ഇരുമ്പുപാലം വരെയുള്ള ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഈ റോഡിലൂടെയുള്ള യാത്ര ദുഷ്ക്കരവും. ദുരിതയാത്ര പലതവണ മനോരമ ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. 

ടാറിങ്ങിന് പണം അനുവദിച്ചുവെന്ന് ജില്ലാഭരണകൂടം അറിയിച്ചതല്ലാതെ ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. തൃശൂര്‍- പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ പലതും കട്ടപ്പുറത്തായി. നാട്ടുകാര്‍ക്കാണെങ്കില്‍ വഴി നടക്കാനും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ്, നാട്ടുകാരും ബസുടമകളും അനിശ്ചിതകാല നിരാഹാരം സമരം പ്രഖ്യാപിച്ചത്. കുതിരാനില്‍ തുരങ്ക നിര്‍മാണം പൂര്‍ത്തിയായാല്‍ പിന്നെ കുതിരാന്‍ മുതലുള്ള റോഡില്‍ വാഹനങ്ങള്‍ കുറയും. ഈ ഒറ്റക്കാരണമാണ് റോഡിലെ അറ്റകുറ്റപ്പണി വൈകിപ്പിക്കുന്നത്.