തൃശൂരില്‍ നടക്കുന്ന പുലിക്കളിയില്‍ പന്ത്രണ്ടു വനിതകള്‍ വേഷമിടും. വിങ്സ് എന്ന പേരിലുള്ള വനിതാ സംഘടനയാണ് പെണ്‍പുലികളെ നിരത്തിലിറക്കുന്നത്.
കാലങ്ങളായി പുലിവേഷം കെട്ടിയിരുന്നത് പുരുഷന്മാരായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മൂന്നു വനിതകള്‍ വേഷമിടാന്‍ രംഗത്തുവന്നത്. ഇക്കുറി, അത് പന്ത്രണ്ടായി ഉയര്‍ന്നു. പുരുഷന്മാര് ദേഹത്തു പെയിന്റ് വരയ്ക്കുന്നതു പോലെതന്നെ വനിതകളും വരയ്ക്കും. ദേഹത്ത് ധരിക്കാനുള്ള പ്രത്യേക വസ്തവും ഒരുക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പെണ്‍പുലികളുടെ വരവ്. അടുത്ത വര്‍ഷം നൂറ്റിയൊന്നു പെണ്‍പുലികളെ തെരുവില്‍ ഇറക്കുമെന്നാണ് മുന്നറിയിപ്പ്.
അരമണി കെട്ടി പുലിമുഖം ധരിച്ചുള്ള പരിശീലനം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവര്‍ നടത്തി വരികയാണ്. പെണ്‍പുലി സംഘത്തിന് പിന്തുണ നല്കാന് നിരവധി പേരാണ് പരിശീലന കളരിയില്‍ എത്തുന്നത്.