സംസ്ഥാനത്തെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷനുകളിലൊന്നെന്ന ഖ്യാതിയുമായി കൊച്ചി നോര്‍ത്തില്‍ പുതിയ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ഒന്നര കോടി രൂപ ചെലവിട്ടാണ് അത്യാധുനിക സംവിധാനങ്ങളോടെ പൊലീസ് സ്റ്റേഷന്‍ കെട്ടിടമൊരുങ്ങുന്നത്.
നാലു നിലയുളള മുട്ടന്‍ കെട്ടിടം. ഉളളിലേക്ക് കടന്നാല്‍ വിശാലമായ ഹാളുകളും മുറികളും. പതിേനാരായിരത്തി മുന്നൂറ്റി നാല്‍പ്പത്ത് ചതുരശ്ര അടിയാണ് ആകെ വിസ്തീര്‍ണം.നാലാം നിലയില്‍ അത്യാധുനിക സജ്ജീകരണങ്ങളോടെ തയാറാക്കിയ ജിംനേഷ്യമാണ് പ്രധാന സവിശേഷത.
നഗരപരിധിയിലെ പൊലീസുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജിംനേഷ്യം ഉപയോഗിക്കാം. പൊലീസില്‍ തന്നെയുളള അംഗീകൃത ട്രയിനര്‍മാര്‍ പരിശീലനം നല്‍കും. എല്ലാ മാസത്തിലെയും രണ്ടാമത്തെ ആഴ്ച ജിംനേഷ്യം നഗരത്തിലെ സ്ത്രീകള്‍ക്കായും തുറന്നുകൊടുക്കും.
പുതിയ സ്റ്റേഷന്‍റെ ആകെ വിസ്തീര്‍ണം വച്ചു നോക്കിയാല്‍ ലോക്കപ്പ് തീരെ ചെറുതെന്ന് പറയേണ്ടി വരും.ഒരു കോടി അമ്പത്തിയൊമ്പത് ലക്ഷം രൂപ ചെലവില്‍ പൊലീസ് ഹൗസിങ് കോര്‍പറേഷന്‍ പണിത കെട്ടിടം അടുത്ത ദിവസം മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും.