E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

അനധികൃത മാലിന്യം തള്ളല്‍ കേന്ദ്രത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴ കിടങ്ങറയിലെ അനധികൃത മാലിന്യം തള്ളല്‍ കേന്ദ്രത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. സമീപത്തെ പുഴയിലേക്ക് മാലിന്യം ഒഴുകിയെത്തുന്നുവെന്നാണ് പരാതി. ഇതോടെ ഇവിടേക്ക് ഭക്ഷ്യാവശിഷ്ടങ്ങളുമായി എത്തുന്ന വാഹനങ്ങള്‍ തടയുകയാണ് നാട്ടുകാര്‍. 

കോട്ടയം, ചങ്ങനാശേരി ടൗണുകളിലെ ഭക്ഷണാവശിഷ്ടങ്ങളും അറവ് ശാലകളിലെ മാലിന്യങ്ങളുമാണ് കിടങ്ങറയില്‍ എത്തിക്കുന്നത്. എ.സി റോഡില്‍നിന്ന് അധിക ദൂരമില്ല മാലിന്യനിക്ഷേപ കേന്ദ്രത്തിലേക്ക്. നേരത്തെ ഇവിടെയുണ്ടായിരുന്ന പന്നി വളര്‍ത്തുകേന്ദം നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. മീന്‍വളര്‍ത്തലെന്ന വ്യാജേനയാണ് ഇപ്പോള്‍ മാലിന്യകേന്ദ്രം നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൃത്യമായ സംസ്കരണ സംവിധാനമില്ലാതെ പഞ്ചായത്തിന്റെ അനുമതി പോലുമില്ലാതെയാണ് പ്രവര്‍ത്തനം. 

രാമങ്കരി, വെളിയനാട് പഞ്ചായത്തുകളുടെ കുടിവെള്ള സ്രോതസായ ചേലയാറിലേക്ക് മാലിന്യം ഒഴുകിയെത്താന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധം ശക്തമാക്കിയത്. പുളിങ്കുന്ന് സ്വദേശി ജോസഫ് ജോബിന്റെ ഉടമസ്ഥതയിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.