ഒാര്‍മയിലെ ഒാണക്കാലം വീണ്ടെടുക്കാന്‍ മുതിര്‍ന്നവര്‍ക്കൊപ്പം സ്കൂള്‍ കുട്ടികളും ഒത്തുകൂടി. ആലപ്പുഴ പെരുമ്പളം സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ ഇരുന്നൂറോളം കുട്ടികളാണ് സ്കൂളില്‍ മാവേലിനാട് ഒരുക്കിയത്.
കേട്ടറിഞ്ഞ ഒാണക്കാലം കുരുന്നുകള്‍ ഒരുക്കിയപ്പോള്‍ കണ്ടറിഞ്ഞ കാലത്തേക്ക് മുതിര്‍ന്നവര്‍ക്ക് ഒരു യാത്ര. ഇത് ചേര്‍ത്തല താലൂക്കിലെ പെരുമ്പളം തുരുത്തില് ഒരു നാടൊരുക്കിയ ഒാണക്കാഴ്ചയാണ്. അത്തഛമയദിനത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി. ഒാലക്കുട ചൂടിയ കുട്ടി മാവേലിയും കൂട്ടരുമാണ് ഒാണാഘോഷത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചത്. പിന്നീട് വലിയ പൂക്കളത്തിനടുത്ത് കൂട്ടംകൂടി പാട്ടുപാടി.
തുമ്പിതുള്ളലും തിരുവാതിരയും ഊഞ്ഞാലാട്ടവും കുട്ടികള്‍ക്കൊപ്പം പ്രായംചെന്നവരും ഏറ്റെടുത്തു. വര്ണപ്പകിട്ടേകിയ ആഘോഷത്തിനൊപ്പം ഒാണസദ്യയും ഉണ്ടു. വിശേഷങ്ങളെല്ലാം പങ്കുവച്ച് പലവഴിപോയവര്ക്കെല്ലാം ആമോദം.