പുലര്‍ച്ചെ രണ്ടര മുതല്‍ രാത്രി ഒന്‍പതു വരെ കൃഷിയിടത്തില്‍ അധ്വാനിക്കുന്ന നല്ല കര്‍ഷകനാണ് തൃശൂര്‍ പെരിഞ്ഞനം സ്വദേശി ജോര്‍ജ്. പച്ചക്കറി, മല്‍സ്യ, ക്ഷീര കൃഷികളില്‍ നൂറുമേനി കൊയ്ത ഈ കര്‍ഷകനെ ചിങ്ങം ഒന്നിന് പഞ്ചായത്ത് ആദരിക്കുകയാണ്.
വെറുതെ പറയുന്നതല്ല. പുലര്‍ച്ചെ രണ്ടരയ്ക്ക് എണീറ്റാല്‍ ഉടനെ രാത്രി ഉറങ്ങുന്നതു വരെ വിവിധയിനം കൃഷികളിലാണ് ശ്രദ്ധ. ഇരുപത്തിയഞ്ചു വര്‍ഷമായി തുടരുന്ന ദിനചര്യ. പാട്ടത്തിനെടുത്ത നാലു കുളങ്ങളില്‍ മുപ്പതിനായിരം മല്‍സ്യകുഞ്ഞുങ്ങള്‍. ഇനി ക്ഷീര മേഖലയിലാണെങ്കില്‍ എട്ടു പശുക്കളും ഒരു എരുമയും. പശുവിനെ കറക്കുന്നതും ജോര്‍ജ് തന്നെ നാല്പതു ലിറ്റര്‍ പാല് പ്രതിദിനം കിട്ടും. പശുക്കളെ പുല്ലു തീറ്റിക്കുന്നതും സ്വയംതന്നെ. ഇതിനെല്ലാം, സയമം എവിടെയെന്ന ചോദ്യത്തിന് ഈ കര്ഷകന് ഉത്തരമുണ്ട്.
ഇതിനെല്ലാം പുറമെ, ഒന്നരയേക്കര്‍ വയലിലും 20 സെന്റ് കരയിലും നെല്‍കൃഷിയുണ്ട്. തീര്‍ന്നില്ല, മൂന്ന് ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷിയും. വെണ്ട, പയര്‍, കൈപ്പക്ക തുടങ്ങി വെള്ളരിയും പൊട്ടു വെള്ളരിയും വരെ കൃഷി ചെയ്യുന്നു. പശുക്കള്‍ക്ക് തീറ്റ കൊടുക്കാനായി ഒരേക്കര്‍ സ്ഥലത്ത് തീറ്റപ്പുല്ലും കൃഷി ചെയ്യുന്നുണ്ട്. അധ്വാനത്തിന് ആദരമായി അംഗീകാരങ്ങളും തേടിയെത്തി. ആത്മ അവാര്‍ഡും 2013-14 ലെ മത്സ്യ സമൃദ്ധി അവാര്‍ഡും ലഭിച്ചു.