തൃശൂര്‍ കോര്പറേഷന് കൗണ്‍സില്‍ ഹാളില്‍ രാത്രിയിലും കുത്തിയിരുന്ന് കൗണ്‍സിലറുടെ പ്രതിഷേധം. വെള്ളക്കരം കൂട്ടും മുമ്പ് കൗണ്‍സിലിന്റെ അനുമതി വാങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
കോര്പറേഷന് കൗണ്‍സിലര്‍ ജോണ്‍ ഡാനിയേലാണ് ഒരു രാത്രി മുഴുവന്‍ കൗണ്‍സില്‍ ഹാളില്‍ കഴിച്ചുക്കൂട്ടിയത്. മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി ജലവിതരണം തൃശൂരില്‍ കോര്‍പറേഷനാണ്. വെള്ളക്കരം പിരിക്കുന്നതും കോര്‍പറേഷന്‍തന്നെ. കരം കൂട്ടുന്നത് തീരുമാനിക്കുമ്പോള്‍ എന്തുകൊണ്ട് കോര്പറേഷന് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് ജോണ്‍ ഡാനിയേലിന്റെ ചോദ്യം. ഇതില്‍ പ്രതിഷേധിച്ചാണ് കുത്തിയിരിപ്പു സമരം തുടങ്ങിയത്. വെള്ളക്കരം വര്‍ധിപ്പിക്കല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പുകിട്ടിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കുവെന്ന നിലപാടിലാണ് അദ്ദേഹം.
എന്നാല്‍ , കോര്‍പറേഷനിലെ മറ്റു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഈ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചില്ലെന്ന് പരാതിയുണ്ട്. കോര്പറേഷന് പ്രതിപക്ഷ നേതാവിനോട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇതേക്കുറിച്ച് വിശദീകരണം ആരാഞ്ഞിട്ടുണ്ട്.