മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രാധാന്യമുള്ള കരിങ്ങാലിപാടശേഖരത്തിന്റെ പുനരുജ്ജീവനത്തിന് കൃഷിവകുപ്പ് തയാറെടുക്കുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി കിടക്കുന്ന പാടശേഖരവും പന്തളം ബ്ലോക്കിലെ മാവരപുഞ്ചയും ചേർന്നതാണ് കരിങ്ങാലിപദ്ധതി
പന്തളം നഗരസഭ, പന്തളം തെക്കേക്കര ,തുമ്പമൺ,പാലമേൽ എന്നീതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉൾപ്പെട്ട 28 പാടശേഖരങ്ങളാണ് പദ്ധതിയിലുള്ളത്. കരങ്ങാലിപുഞ്ച കരിങ്ങാലിതോടിന്റെ വശങ്ങളിലും മാവരപുഞ്ച മാവരചാലിന്റെ വശങ്ങളിലുമാണ് ഉള്ളത്. 2500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കരിങ്ങാലി, മാവര പുഞ്ചകളിൽ 667 ഏക്കറിൽ മാത്രമാണ് ഇപ്പോൾ കൃഷി നടക്കുന്നത്.
കൃഷിവകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ്, ജലവകുപ്പ്, പി.എം.കെ.എസ്.വൈ ഫണ്ടുകൾ ഏകോപിപ്പിച്ച് സമഗ്രമായ വികസനമാണ് നടപ്പാക്കുന്നത്. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ജനപ്രതിനിധികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.