ഓമനിച്ചു വളർത്തിയ പശുക്കിടാവു കിണറ്റിൽ വീണതു കണ്ടു രക്ഷിക്കാൻ ഉടമ കിണറ്റിലേക്കു ചാടി. 35 അടി ആഴമുള്ള കിണറ്റിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന ഇരുവരെയും അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ കല്ലൂർക്കാടിനു സമീപം മുല്ലപ്പുഴ ചാലിൽ തേവർപാടം തോമസിന്റെ ഒന്നര വയസ്സുള്ള പശുക്കിടാവാണ് കിണറ്റിൽ വീണത്. തോമസും പിന്നാലെ കിണറ്റിലേക്കു ചാടുകയായിരുന്നു.
പശുക്കിടാവിനെ എടുത്തുയർത്തി കിണറ്റിൽ നിന്ന തോമസിനു പക്ഷേ, കയറാൻ കഴിഞ്ഞില്ല. അഗ്നിശമനസേനാ ഉദ്യോഗസ്ഥർ ഇരുവരെയും പുറത്തെത്തിച്ചു. ഉദ്യോഗസ്ഥരായ കെ.എം. മുഹമ്മദ് ഷാഫി, അനൂപ് ബാബു, ജി. നിതീഷ്, എസ്. സുജിത്, ഉണ്ണിക്കൃഷ്ണൻ ലിബിൻ ജയിംസ്, വിക്രം രാജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.