അറുപത്തിയഞ്ചാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് അവതരണ ഗാനവുമായി ഒരു കൂട്ടം ചെറുപ്പക്കാർ. ആലപ്പുഴ ബീച്ച് ക്ലബാണ് ഗാനം പുറത്തിറക്കിയത്.
ഓളപ്പരപ്പിലെ ഒളിമ്പിക്സിന് ആലപ്പുഴയിൽ നിന്നൊരു അവതരണ ഗാനം. രാജീവ് ആലുങ്കലിന്റെ വരികൾക്ക് ഈണം നൽകിയത് ജോസി ആലപ്പുഴയാണ്. ഗോപിസുന്ദറും സുദീപ് കുമാറും അവതരണ ഗാനം പാടി അഭിനയച്ചിരിക്കുന്നു. കൊച്ചിയിൽ സംഗീത സംവിധായകൻ ബിജിബാൽ സിഡി പ്രകാശനം ചെയ്തു. ആലപ്പുഴ ബീച്ച് ക്ലബിനു വേണ്ടി ഡോൺ വലിയവെളിച്ചമാണ് അവതരണ ഗാനം സംവിധാനം െചയ്തത്.