തൃശൂരില്‍ പൊലീസിന്റെ മാനസികപീഢനത്തില് മനംനൊന്ത് ജീവനൊടുക്കിയ വിനായകന് അഭിവാദ്യം അര്‍പ്പിച്ച് ഫ്രീക്കന്മാരുടെ സംഗമം. മുടിയും താടിയും നീട്ടി വളര്‍ത്തിയ യുവാക്കളാണ് സമൂഹമാധ്യമങ്ങളിലൂടെ തൃശൂരില്‍ സംഗമിച്ചത്.
മുടി നീട്ടി വളര്‍ത്തിയതിന്റെ പേരില്‍ പൊലീസിന്റെ മാനസികവു ശാരീരകവുമായ പീഡനത്തിനിരയായ തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകനെ ഓര്‍ക്കാനായിരുന്നു ഈ കൂട്ടായ്മ. ഊരാളിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ സംഘടിച്ചെത്തി. വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ വിവിധ ആല്ത്തറകളിലിരുന്ന് അവര്‍ പാട്ടുപാടിയും പടം വരച്ചും പ്രതിഷേധിച്ചു. ഇടയ്ക്കിടെ ഒറ്റക്കാര്യം എടുത്തു പറഞ്ഞു.
കൂട്ടായ്മയ്ക്കു സാക്ഷ്യം വഹിക്കാന്‍ എഴുത്തുകാരി സാറാ ജോസഫ് എത്തിയിരുന്നു. വ്യത്യസ്ത വേഷമാണ് പ്രശ്നമെങ്കില്‍ രാജ്യത്തെ ഏറ്റവും ആദ്യത്തെ ഫ്രീക്കന്‍ മഹാത്മാ ഗാന്ധിയാണെന്ന് സാറാ ജോസഫ് ഓര്‍മിപ്പിച്ചു.
വിനായകന് അഭിവാദ്യം അര്‍പ്പിച്ച് തൃശൂര്‍ ഐ.ജി. ഓഫിസിലേക്കു മാര്‍ച്ച് നടത്തിയ യുവമോര്‍ച്ചക്കാര്‍ പൊലീസിെന സാക്ഷി നിര്‍ത്തി പാട്ടുപാടി.