സി.പി.എം നേതാവ് ചെയര്‍മാനായ പൊതുമേഖലാസ്ഥാപനത്തിന് മുന്നില്‍ സിപിഐയുടെ അനിശ്ചിതകാലസമരം. ആലപ്പുഴയിലെ ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന് മുന്നിലാണ് സിപിഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി സമരം തുടങ്ങിയത്. കരാര്‍ തൊഴിലാളികളെ പിരിച്ചുവിട്ടതാണ് പ്രത്യക്ഷസമരത്തിന് കാരണമായത്.
കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന 40 തൊഴിലാളികളെയാണ് കെ.എസ്.ഡി.പിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതില്‍ ഭൂരിഭാഗംപേരും എ.ഐ.ടി.യു.സിക്കാരാണ്. ഇവരെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. സിപിഎം മുന്‍ജില്ലാസെക്രട്ടറി സി.ബി.ചന്ദ്രബാബു ചെയര്‍മാനായ സ്ഥാപനത്തിനെതിരെ അനിശ്ചിതകാല സമരമാണ് തുടങ്ങിയത്
ഇടതുസര്‍ക്കാരിന്റെ രാഷ്ട്രീയനയങ്ങള്‍ക്ക് വിരുദ്ധമായാണ് ചെയര്‍മാനും എം.ഡിയും പ്രവര്‍ത്തിക്കുന്നതെന്ന് സമരപ്രഖ്യാപന കണ്വെന്ഷന് ഉദ്ഘാടനംചെയ്ത് എ.ഐ.ടി.യു.സി സംസ്ഥാനസെക്രട്ടറി കെ.പി.രാജേന്ദ്രന് കുറ്റപ്പെടുത്തി. എന്നാല്‍ 179 ദിവസംപൂര്ത്തിയാക്കിയ താല്കാലിക ജീവനക്കാരെ ചട്ടപ്രകാരമാണ് മാറ്റിയതെന്ന് ചെയര്മാന് പറഞ്ഞു. നിയമനങ്ങള്‍ പി.എസ്.സി വഴിയോ എംപ്ലോയ്മെന്റ് എക്സേഞ്ച് വഴിയോ നടക്കുമെന്നും സി.ബി. ചന്ദ്രബാബു അറിയിച്ചു.