കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പുയര്‍ന്നതോടെ കുട്ടനാട്ടിലെ വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. കൈനകരി മണലോടി തുരുത്തില് നിരവധി കുടുംബങ്ങള്‍ ഇതോടെ വെള്ളത്തിലായി. പ്രദേശത്ത് ആറുകളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്
കിഴക്കന്‍ പ്രദേശത്ത് മഴ കനത്തതോടെ ഇങ്ങ് പടിഞ്ഞാറ് കുട്ടനാട് വെള്ളപ്പൊക്ക ഭീഷണിയിലായി. ആറുകളും തോടുകളും കരകവിഞ്ഞ് തുടങ്ങി. കൈനകരി പഞ്ചായത്തിലെ മണലോടിതുരുത്തില് ആകെയുള്ള എണ്പ്പത്തിയൊമ്പതു വീടുകളില്‍ മിക്കവയുടെയും പടിവാതിലില്‍ വെള്ളമെത്തിക്കഴിഞ്ഞു. വേലിയേറ്റമാകുന്നതോടെ പടികടന്ന് വെള്ളം ഉള്ളില്‍ കയറും. ചില വീടുകളില്‍ അടുക്കള വെളളത്തിലാണ്.
മണലോടി തുരുത്ത് സുരക്ഷണത്തിനായി അഞ്ചുകോടിരൂപ ചെലവുവരുന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അത് നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് ഓരോ മഴക്കാലത്തും നാട്ടുകാര്‍ കഴിഞ്ഞുകൂടുന്നത്. കൃഷിയില്ലാത്ത പ്രദേശമായതിനാല്‍ പുറംബണ്ട് സംരക്ഷണത്തില്‍ പതിമൂന്നാം വാര്‍ഡിനെ ഉള്‍പ്പെടുത്താറില്ല. തറ മണ്ണിട്ടുയര്‍ത്തിയാണ് ഏവരും വീട് നിര്‍മ്മിക്കുന്നത്. എന്നാല്‍ ആവര്‍ത്തിച്ച് വെള്ളം കയറുമ്പോള്‍ കെട്ടിടം താഴ്ന്നുവരും. തുരുത്തു സുരക്ഷണ പദ്ധതി നടപ്പിലായാല്‍ ശാപമോക്ഷം കിട്ടുമെന്നത് ഒടുവിലത്തെ പ്രതീക്ഷ.