മഴ കനത്തതോടെ കൊച്ചി നഗരത്തിൽ വീണ്ടും വെള്ളക്കെട്ട്. തോരാതെ പെയ്യുന്ന മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും പ്രധാനപാതകളും വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് ഒഴിവാക്കാനായി നഗരസഭ നടത്തിയ പ്രവർത്തനങ്ങളൊന്നും ഫലം കണ്ടില്ല.
കൊച്ചി പഴയ കൊച്ചി തന്നെ. വെള്ളക്കെട്ടിന് ഒരു മാറ്റവുമില്ല.എം.ജി.റോഡിലും എസ്ആർവി സ്കൂളിന് മുന്നിലുമൊക്കെ ഇത്തവണയും മഴവെള്ളംകെട്ടി നിന്നു.കഴിഞ്ഞ തവണത്തെക്കാൾ രൂക്ഷമാണ് സ്ഥിതി. തുറന്ന് കിടക്കുന്ന കാനകളിൽ നിന്ന് മലിനജലമാണ് റോഡിലേക്ക് ഒഴുകിയത്.
എല്ലാമറിയാമെങ്കിലും നഗരസഭ അധികാരികൾ ആരും ഇതൊന്നും കണ്ടമട്ടില്ല.