പുതുവൈപ്പിലെ എല്‍പിജി സംഭരണകേന്ദ്രത്തിെനതിരായ നാട്ടുകാരുടെ പ്രതിഷേധത്തിൽ സംഘർഷം. പ്ളാന്റിലേക്കു തള്ളിക്കയറാൻ ശ്രമിച്ചവർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. നിരവധിപേര്‍ക്ക് പേര്‍ക്കേറ്റു. പരുക്കേറ്റവരില്‍ സ്ത്രീകളും ഉൾപ്പെടുന്നു. സംഭരണകേന്ദ്രത്തിന്റെ നിര്‍മാണം അടുത്തമാസം നാലുവരെ നിര്‍ത്തിവയ്ക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പുതുവൈപ്പില്‍ ജനവാസമേഖലയില്‍ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ സ്ഥാപിക്കാനുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നീക്കത്തിനെതിരെയാണ് നാട്ടുകാര്‍ സമരം ചെയ്യുന്നത്. ടെര്‍മിനലിനു മുന്നില്‍ നാലുമാസമായി സമരം തുടരുകയാണ്.