E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

പുതുവൈപ്പ് സംഘർഷം; പൊലീസിനെതിരെ സിപിഐയും വിഎസും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുതുവൈപ്പിലെ പൊലീസ് നടപടിക്കെതിരെ ഭരണപക്ഷത്തും കടുത്ത പ്രതിഷേധം. ജനങ്ങളെ തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലയിലെ സിപിഎം- സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു. പൊലീസ് നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രിക്ക് കത്തയച്ചു. 

പുതുവൈപ്പില്‍ സമരം ചെയ്ത ജനങ്ങള്‍ക്കെതിരായ പൊലീസ് നടപടിക്കു നേതൃത്വം നല്‍കിയ യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായി വൈപ്പിന്‍ എം.എല്‍എയും സിപിഎം നേതാവുമായ എസ്.ശര്‍മ പറഞ്ഞു. പാവങ്ങളെ തല്ലിച്ചതയ്ക്കുന്നതല്ല സര്‍ക്കാര്‍ നയമെന്നും അദ്ദേഹം വ്യക്തമാക്കി. 

പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി തുറന്നുപറയണമെന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി പി.രാജുവിന്റെ വിമര്‍ശനം. പൊലീസ് നടപടി നിര്‍ത്തിവയ്ക്കണമെന്നും ആരോപണവിധേയനായ കൊച്ചി ഡി.സി.പി യതീഷ് ചന്ദ്രയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തമെന്നും ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ചില പൊലീസുകാര്‍ ഇപ്പോഴും ഭരണം മാറിയത് അറിഞ്ഞിട്ടില്ലെന്നായിരുന്നു സിപിഐ നേതാവ് ആനി രാജയുടെ വിമര്‍ശനം. അതിനിടെ പൊലീസ് മര്‍ദനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സന്ദര്‍ശിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :