കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങിൽ താരങ്ങളാകാൻ പോകുന്ന രണ്ടു വനിതകളെ പരിചയപ്പെടാം.
ജന്മനാട്ടിലെ മെട്രോയ്ക്ക് ശബ്ദം നൽകുന്നതിനൊപ്പം, ഉദ്ഘാടനത്തിൽ അവതാരകയാകാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റിനി സൈമൺ ഖന്ന. ഉദ്ഘാടനച്ചടങ്ങിലെ പ്രാർത്ഥനാ ഗാനത്തിലൂടെ ഒരു ഇടവേളയ്ക്കു ശേഷം പാട്ടിന്റെ ലോകത്തേക്ക് മടങ്ങി വരികയാണ് ഗായിക മഞ്ജു തോമസ്.
ആകാശവാണിയിലും ദൂരദർശനിലും വാർത്താ അവതാരകയായി പേരെടുത്ത റിനി സൈമൺ ഖന്നയുടെ ശബ്ദത്തിലാണ് ഡൽഹി മെട്രോയിലെ ഇംഗ്ലീഷ് അറിയിപ്പുകൾ. കൊച്ചി മെട്രോയിലെ ഇംഗ്ലീഷ് അറിയിപ്പുകളും റിനിയുടെ ശബ്ദത്തിൽ തന്നെ.
ഒരു പ്രാർത്ഥനാ ഗാനത്തിലൂടെ മെട്രോയുടെ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പിന്നണി ഗായിക മഞ്ജു തോമസ്.