E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചി മെട്രോയിൽ യാത്രക്കാരെ കാത്തിരിക്കുന്നത് രാജ്യാന്തര നിലവാരത്തിലുള്ള യാത്രാസൗകര്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി മെട്രോയിൽ മലയാളിയെ കാത്തിരിക്കുന്നത് രാജ്യാന്തര നിലവാരത്തിലുള്ള യാത്രാസൗകര്യങ്ങൾ. ഭിന്നശേഷിക്കാർക്കും കാഴ്ചവൈകല്യമുള്ളവർക്കുമെല്ലാം അനായാസം യാത്ര ചെയ്യാം. ആലുവ മുതൽ പാലാരിവട്ടം വരെ മെട്രോയിൽ കുത്തിക്കാനുള്ള കാത്തിരിപ്പിന് ഇനി ബാക്കിയുള്ളത് എട്ട് ദിവസം മാത്രം. 

ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് രാജ്യാന്തരതലത്തിൽ പാലിച്ചുവരുന്ന സകല നിയമങ്ങളും കൊച്ചി മെട്രോയിൽ ഉണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് ഇളം പച്ചനിറത്തിലുള്ള പ്രത്യേക തരം നാല് കുഷൻ സീറ്റുകൾ എല്ലാ ബോഗികളിലുമുണ്ട്. വീൽചെയറിൽ യാത്ര ചെയ്യുന്നവർക്ക് ട്രെയിൻ ഒാപ്പറേറ്ററുടെ തൊട്ടുപിറകിലുള്ള വാതിലിലൂടെ വീൽ ചെയറുൾപ്പെടെ കയറ്റാൻ സാധിക്കും. വിൽചെയർ ബന്ധിച്ച് വയ്ക്കാനുള്ള സൗകര്യവും ബോഗികളിലുണ്ട്. ശാരീരിക അവശതയുള്ളവരെ ആവശ്യമെങ്കിൽ ട്രെയിൻ ഒാപ്പറേറ്റർ ഇറങ്ങിവന്ന് സഹായിക്കും. പ്രായംചെന്നവർക്കും, കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്കും ഗർഭിണികൾക്കും വേണ്ടി മുൻഗണനാസീറ്റുകളും ഒരുക്കിയിട്ടുണ്ട്. 

സാധാരണ സീറ്റുകളിൽ നിന്ന് വ്യത്യസ്തമാണ് ഈ സീറ്റുകളുടെ നിറവും. മറ്റൊന്ന് അടിയന്തരഘട്ടങ്ങളിൽ ട്രെയിൻ ഒാപ്പറേറ്ററുമായി ബന്ധപ്പെടാനുള്ള ആശയ വിനിമയ സംവിധാനമാണ്. ഈ ബട്ടണിൽ വിലൽ അമർത്തിയാൽ നേരിട്ട് ട്രെയിൻ ഒാപ്പറേറ്ററോട് സംസാരിക്കാം. പക്ഷേ അടിയന്തരസാഹചര്യത്തിൽ മാത്രമേ ഈ സംവിധാനം ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഏത് തരത്തിലുള്ള നിയമലംഘനങ്ങൾക്കും കനത്ത പിഴയടക്കമുള്ള ശിക്ഷയുമുണ്ട്. അത്യാധുനിക സുരക്ഷാക്രമീകരണങ്ങൾക്കൊപ്പം സ്റ്റേഷനുകൾ സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സ്ക്രീൻ, യുഎസ്ബി പോർട്ടുകൾ തുടങ്ങിയവയെല്ലാം വ്യത്യസ്ത യാത്രാനുഭവം തന്നെയാകും മലയാളിക്ക് സമ്മാനിക്കുക.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :