മുറ്റത്തും പറമ്പിലുമെല്ലാം ജപ്പാന് കുടിവെള്ളം. ചേര്‍ത്തല തുമ്പേച്ചിറ നിവാസികളാണ് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് മൂന്നുദിവസമായി ദുരിതമനുഭവിക്കുന്നത്. ഞായറാഴ്ച പൊട്ടിയ പൈപ്പില്‍ നിന്ന് ചീറ്റിത്തുടങ്ങിയ വെള്ളം വീടിനുള്ളില്‍ എത്താറായി.
പണ്ട് മണവേലി തുമ്പച്ചിറ പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാനില്ലായിരുന്നു. ഇന്ന് മുറ്റം നിറയെ തെളിഞ്ഞ ജപ്പാന് വെള്ളം. ഉദയന്‍ ചേട്ടന്റെ വീടിനുമുന്നിലാണ് ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഞായറാഴ്ച പൊട്ടിയത്. അപ്പോള്‍ത്തന്നെ വിവരം ജല അതോറിറ്റിയെ അറിയിച്ചു. പക്ഷേ ഗുണമുണ്ടായില്ല. വാല്‍വ് അടക്കാഞ്ഞതിനാല്‍ പമ്പ് ചെയ്ത വെള്ളം മുഴുവന്‍ മുറ്റത്തും പറമ്പിലും നിറഞ്ഞു. വീടിനുസമീപത്തെ കയര്‍ തറിയില്‍ വെള്ളം കയറി. പതിനായിരക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങള്‍ നനഞ്ഞ് നശിച്ചു.
വീടിന്റെ മുറ്റം മാത്രമല്ല. രണ്ടേക്കറോളം പറമ്പും വെള്ളത്തിലായി. സമീപത്തെ വീട്ടുകാര്‍ക്കെല്ലാം മുറ്റത്ത് വെള്ളം കിട്ടുന്ന അവസ്ഥ. തൈക്കാട്ടുശേരിയില്‍ നിന്നാണ് ജപ്പാന് പദ്ധതി പ്രകാരം പ്രദേശത്ത് വെള്ളമെത്തുന്നത്. മഴക്കാലമായതുകൊണ്ട് ജലഅതോറിറ്റി പൈപ്പ് പൊട്ടല്‍ കാര്യമാക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പരാതി പറയുന്നത്. എന്നാല്‍ നൂറുകണക്കിന് വീടുകളില്‍ എത്തേണ്ട വെള്ളമാണ് ഇവിടെ ഒഴുകിപ്പരന്നിരിക്കുന്നത്.