പരിസ്ഥിതിദിനത്തിൽ പെരിയാർ തീരത്ത് ഇരുപതിനായിരം ഇല്ലിത്തൈകൾ നട്ട് സിപിഎം എറണാകുളം ജില്ലാകമ്മിറ്റി. പെരിയാറിന്റെ ഇരുകരകളിലുമായി നൂറ് കിലോമീറ്റർ ദൂരത്തിലാണ് ഇല്ലിത്തൈകൾ നട്ടത്.
പെരിയാറിന് സിപിഎമ്മിന്റെ ഇല്ലിത്തണൽ. പരിസ്ഥിതിദിനമായ ഇന്നലെ പെരിയാർ തീരത്ത് ഇരുപതിനായിരം ഇല്ലിത്തൈകളാണ് സിപിഎം പ്രവർത്തകർ നട്ടത്. പദ്ധതിയുടെ ഉദ്ഘാടനം ആലുവ മണപ്പുറത്ത് ധനമന്ത്രി തോമസ് ഐസക് നിർവഹിച്ചു.
പെരിയാർ തീരത്ത് നേര്യമംഗലം മുതൽ ആലുവ വരെയാണ് ഇല്ലിത്തൈകൾ നട്ടത്.പ്രദേശികപാർട്ടി പ്രവർത്തകർക്കാണ് ഇല്ലിയുടെ സംരക്ഷണ ചുമതല.