E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

വയസൻ കിണർ ‘വാ തുറക്കുന്നു’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thrissur-well
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നൂറ്റാണ്ടിനിപ്പുറം വീണ്ടും ജനിക്കുന്നു സായിപ്പിന്റെ അദ്ഭുതക്കിണർ. കൽക്കരിയിൽ പുകഞ്ഞെത്തുന്ന തീവണ്ടികളുടെയും യാത്രക്കാരുടെയും ദാഹമകറ്റിയ കിണർ 115 വർഷത്തിനുശേഷം വീണ്ടും വെള്ളം ചുരത്തുന്നു. പതിറ്റാണ്ടുകൾ കാട്ടിലുപേക്ഷിച്ചിട്ടും മാലിന്യമിട്ടു മൂടിയിട്ടും ഭൂമിയമ്മ കാത്തുവച്ച സ്നേഹത്തിന്റെ ഈ നീരുറവയാണു പരിസ്ഥിതി ദിനത്തിന്റെ അദ്ഭുതം!

1902ൽ ഇന്ത്യൻ റെയിൽവേ തൃശൂരിൽ എത്തിയ കാലത്തു തീവണ്ടിയിലും റെയിൽവേ സ്റ്റേഷനിലും ആവശ്യത്തിനു വെള്ളമെത്തിക്കാൻ സായിപ്പ് പണിയിച്ചതാണ് ഈ കൂറ്റൻ കിണർ. വക്കത്ത് സ്ഥാപിച്ച പ്രത്യേകതരം ഹാൻഡ് പമ്പ് എൻജിനീയറിങ് വിസ്മയമാണ്. സായിപ്പു നാടുവിട്ടിട്ടും ഈ കിണർ ഏറെക്കാലം റെയിൽവേ സ്റ്റേഷനിൽ വെള്ളമെത്തിച്ചു. പിന്നീടു പീച്ചിയിൽനിന്നു വെള്ളമെത്തിയപ്പോൾ നാം ചെറുതായി അഹങ്കരിച്ചു. ഈ കിണർ മാലിന്യത്തിനും കാടിനുമായി വിട്ടുകൊടുത്തു. 

ഇക്കഴിഞ്ഞ വരൾച്ചാക്കാലമായിരുന്നു കാലത്തിന്റെ മറുപടി. റെയിൽവേ സ്റ്റേഷനിൽ ജലക്ഷാമം രൂക്ഷമായി. ആലുവയിൽനിന്നു വെള്ളമെത്തിച്ചാണു പല ദിവസവും കാര്യങ്ങൾ നടത്തിയത്.വരൾച്ച കണ്ണുതുറപ്പിച്ചപ്പോഴാണു റെയിൽവേയുടെ പരിസരത്തെ ആ ‘പൊട്ടക്കിണർ’ കാഴ്ചയിലേക്കു വരുന്നത്. 

സ്റ്റേഷൻ മാനേജർ ജോസഫ് നൈനാനും ആർക്കിടെക്ട് എം.എം.വിനോദും ചേർന്നാണു വിവരം മന്ത്രി വി.എസ്.സുനിൽകുമാറിന്റെ ശ്രദ്ധയിൽ പെടുത്തുന്നത്.കിണർ കണ്ടയുടൻ ആ മുറ്റത്തുനിന്നു മന്ത്രി പ്രഖ്യാപിച്ചു. ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കും. അന്ന് അനുവദിച്ച 23 ലക്ഷം രൂപകൊണ്ടു കിണർ നവീകരിക്കുന്ന ജോലി പൂർത്തിയാവാറായി. 

കരിങ്കൽ കീറിയെടുത്തു കെട്ടിപ്പൊക്കിയതാണ് ഈ കിണർ. ഒരു നൂറ്റാണ്ടിനിപ്പുറവും ഉടവു തട്ടാത്ത ഈ കിണറിന് ഇന്ത്യൻ നാഷനൽ ട്രസ്റ്റ് ഫോർ ആർട് ആൻഡ് കൾചറൽ ഹെറിറ്റേജ് (ഇൻടാക്) ഇന്ന് ആദരം സമർപ്പിക്കും.കിണറിന്റെ വക്കത്ത് സ്ഥാപിച്ചിരിക്കുന്ന 115 വർഷം പഴക്കമുള്ള ഹാൻഡ് പമ്പ് നന്നാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഭാവിയിൽ വെള്ളം തേടി ഇനി ആലുവയ്ക്കു പോകേണ്ട: ഈ ‘വയസൻ’ കിണറിന്റെ വാക്കാണിത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :