എറണാകുളത്തെ സൗഹൃദ സദസിനു നടുവില്‍ എണ്‍പതാം പിറന്നാളാഘോഷിച്ച് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ ഒട്ടേറെ പ്രമുഖരാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഒരുക്കിയ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്.
മക്കളും ചെറുമക്കളും അടുത്ത ബന്ധുക്കളും പിന്നെ പാര്‍ട്ടിയിലെ ചുരുക്കം സഹപ്രവര്‍ത്തകരുടെയും സന്തോഷത്തിനു നടുവില്‍ നിന്ന് വയലാര്‍ രവി പിറന്നാള്‍ കേക്ക് മുറിച്ചു. പിന്നെ സമ്മാനങ്ങളുമായി പ്രിയപ്പെട്ടവരുടെ സ്നേഹപ്രകടനം. ആഘോഷമൊരുക്കിയവരോടുളള സ്നേഹം പറഞ്ഞ് പിറന്നാളുകാരന്റെ ചെറു പ്രസംഗം.
പി.സി.ചാക്കോ,പി.ടി.തോമസ്,ബെന്നി ബഹനാന്.കെ.ബാബു തുടങ്ങി ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ വയലാര്‍ രവിയുടെ പിറന്നാളാഘോഷിക്കാന്‍ എത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീട്ടിലെത്തിയും പിറന്നാളാശംസകള്‍ അറിയിച്ചു.