നാട്ടിലെ അധ്യാപകരെല്ലാം അധ്യയനവര്‍ഷ ആരംഭത്തിന്റെ തിരക്കില്‍ നില്ക്കുമ്പോള് ആലപ്പുഴ ചെന്നിത്തലയില്‍ ഒന്‍പത് അധ്യാപകര്‍ ജോലി നിലനിര്‍ത്താനായി സമരത്തിലാണ്. ആയിരം രൂപ ശമ്പള വര്‍ധന ആവശ്യപ്പെട്ടതിന് മാനേജ്മെന്റ് ഇവരെ സ്കൂളില്‍നിന്ന് പുറത്താക്കിയെന്നാണ് ആരോപണം.
കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ജോലി ചെയ്യുന്നവര്‍ ഉള്‍പ്പടെ ഒന്‍പത് അധ്യാപകരെയാണ് മാനേജ്മെന്റ് വിവിധ കാരണങ്ങള്‍ പറഞ്ഞ് പുറത്താക്കിയത്. നാലായിരം രൂപയെന്ന തോതില്‍ തുച്ഛമായ ശമ്പളമുണ്ടായിരുന്ന അധ്യാപകര്‍ സമരം ചെയ്തതിനെ തുടര്‍ന്ന് മാനേജ്മെന്റ് ആയിരം രൂപവീതം മാനേജ്മെന്റ് എല്ലാവര്ക്കും ശമ്പള വര്‍ധന നല്കി. എന്നാല്‍ കൂട്ടിയ തുക നല്‍കാനാവില്ലെന്ന് കഴിഞ്ഞ വര്‍ഷം മാനേജ്മെന്റ് നിലപാടെടുത്തു. ഇതിനെതിരെ പ്രതിഷേധിച്ച അധ്യാപകര്‍ രണ്ട് മാസം ശമ്പളം വാങ്ങാതെയിരുന്നു.
ഏഴാം ക്ലാസുവരെ ഉണ്ടായിരുന്ന സ്കൂളില്‍ കുട്ടികള്‍ കുറഞ്ഞതിനെ തുടര്‍ന്ന് അഞ്ച്, ആറ് , ഏഴ് ക്ലാസുകള്‍ നിര്‍ത്തലാക്കിയെന്നും, കാര്യശേഷി കുറവുള്ള അധ്യാപകരെ പുറത്താക്കിയെന്നുമാണ് മാനേജ്മെന്റിന്റെ നിലപാട്. അതേസമയം തിരിച്ചെടുക്കുന്നതുവരെ സമരം തുടരാനാണ് അധ്യാപകരുടെ തീരുമാനം.