ആലപ്പുഴ തലവടിയില്‍ ആറ്റുതീരമിടിഞ്ഞ് റോഡിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. ഇരുപത് മീറ്ററോളം റോഡ് പൂര്‍ണമായും ഇടിഞ്ഞ് താഴ്ന്നതോടെ സമീപത്തെ വീട്ടുകാര്‍ അപകട ഭീതിയിലാണ്.
നാല് ദിവസം മുന്‍പാണ് റോഡ് ഇടിഞ്ഞു താഴാന്‍ തുടങ്ങിയത്. ദിവസം കഴിയുംതോറും അളവ് കൂടി ഒടുവില്‍ ഈ അവസ്ഥയിലായി. റോഡിനൊപ്പം സമീപത്തെ വീടുകളുടെ മതിലിന്റെ അടിഭാഗംവരെ മണ്ണ് ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. ചക്കുളത്തുകാവ് എന്‍.എസ്.എസ് കരയോഗത്തിന്റെ ഓഫിസ് മുതല്‍ ടി.എം.ടി ഹൈസ്കൂള്വരെയെത്തുന്ന റോഡാണിത്. ചക്കുളത്തുകാവില്നിന്ന് കിടങ്ങറയ്ക്ക് പോകുമ്പോള്‍ രണ്ട് കിലോമീറ്ററോളം ദൂരം ലാഭിക്കാനായി ഭാരംകയറ്റിയ ചെറുവാഹങ്ങള്‍ സ്ഥിരമായി കടന്നുപോയതാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
തകര്‍ന്ന റോഡ് നന്നാക്കണെമെങ്കില് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടാകണമെന്നാണ് പഞ്ചായത്തിന്റെ നിലപാട്. എന്തായാലും നിരവധി വീടുകളുടെ യാത്രാമാര്‍ഗമാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്.