E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

പുഴയെ രക്ഷിക്കാൻ മന്ത്രിമാരുടെ പുഴനടത്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വരട്ടാര്‍ പുനരുജ്ജീവന സന്ദേശവുമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ പുഴനടത്തം. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകിയിരുന്ന വരട്ടാറിനെ മൂന്ന് വര്‍ഷംകൊണ്ട് വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീരൊഴുക്ക് നിലച്ചുപോയ വരട്ടാറിനെ മൂന്ന് ഘട്ടങ്ങളിലായി വീണ്ടെടുക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുഴനടത്തം സംഘടിപ്പിച്ചത്. രാവിലെ പത്തനംതിട്ട കോയിപ്രം പഞ്ചായത്തിലെ വഞ്ചിപ്പോട്ടില്‍ കടവില്‍നിന്ന് മന്ത്രി മാത്യു ടി.തോമസിന്‍റെ നേതൃത്വത്തില്‍ പുഴ നടത്തം ആരംഭിച്ചു. ഇരവിപേരൂര്‍ പഞ്ചായത്തിലെ പതുക്കുളങ്ങരയില്‍വച്ച് മന്ത്രി തോമസ് ഐസക്കും സംഘത്തിനൊപ്പം ചേര്‍ന്നു. തുടര്‍ന്ന് ചെറിയൊരു യോഗത്തിനുശേഷം പുഴക്കരയിലൂടെ മണിക്കൂറുകളോളം സഞ്ചരിച്ച സംഘം തിരുവന്‍മണ്ടൂരിലാണ് യാത്ര അവസാനിപ്പിച്ചത്.

പമ്പ നദിയെയും മണിമലയാറിനെയും ബന്ധിപ്പിക്കുന്ന പന്ത്രണ്ട് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള വരട്ടയാര്‍ വര്‍ഷങ്ങളായി നീരൊഴുക്ക് നിലച്ച അവസ്ഥയിലാണ്. അശാസ്ത്രീയമായ ചപ്പാത്ത് നിര്‍മാണവും, മണല്‍വാരലും കയ്യേറ്റവുമാണ് പുഴയെ നശിപ്പിച്ചത്. ആദ്യഘട്ടത്തില്‍ പുഴ വൃത്തിയാക്കും. രണ്ടാംഘട്ടത്തില്‍ പുഴയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. മൂന്നാംഘട്ടത്തില്‍ പാലങ്ങളുടെ പുനര്‍നിര്‍മാണവും മറ്റ് അവശ്യനിര്‍മാണങ്ങളും നടത്തുകയും ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :