E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കടൽ ഭിത്തി നിർമാണം വൈകുന്നു: ആശങ്കയിൽ ജനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കടല്‍ഭിത്തി നിര്‍മ്മാണത്തിനുള്ള തുക കിഫ്ബിയില്‍ നിന്ന് കണ്ടെത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം തീരദേശത്തെ ജനങ്ങളെ ആശങ്കിലാക്കുന്നു. ഉടന്‍ ആരംഭിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകുമോയെന്നാണ് പേടി. ആലപ്പുഴയിലുള്‍പ്പെടെ കടല്‍ഭിത്തിയില്ലാത്ത പ്രദേശങ്ങളുടെ വിശദാംശങ്ങള്‍ മാസങ്ങള്‍ക്കുമുമ്പേ ശേഖരിച്ചെങ്കിലും പണമില്ലാത്തതിനാല്‍ സംരക്ഷണ ഭിത്തിക്കുള്ള തുടര്‍ നടപടികളായില്ല. 

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വിശദമായ പഠനം നടത്തിയ ശേഷമാണ് കേന്ദ്ര സഹായത്തോടെ അമ്പലപ്പുഴ മുതല്‍ പുറക്കാടുവരെയുള്ള പ്രദേശങ്ങളില്‍ പുലിമുട്ടും കടല്‍ഭിത്തിയും നിര്‍മ്മിക്കാന്‍ തുടങ്ങിയത്. നാല്‍പ്പതുകോടിയുടെ പദ്ധതി പക്ഷേ പൂര്‍ത്തിയായില്ല. ഇത് നടപ്പായാല്‍ കടല്‍ക്ഷോഭത്തില്‍ നിന്ന് രക്ഷ നേടാമെന്ന പ്രദേശവാസികളുടെ വിശ്വാസം വെറുതെയായി. പുലുമുട്ടുകള്‍ ഏറെക്കുറെ തയ്യാറായെങ്കിലും ഇവയെ ബന്ധിപ്പിക്കുന്ന സംരക്ഷണഭിത്തി 

പൂര്‍ത്തിയാകാത്തതിനാല്‍ തിര വീടുകളുടെ വാതിലില്‍ മുട്ടി മടങ്ങുകയാണ്. ആലപ്പുഴ കൊല്ലം ജില്ലയില്‍ കടല്‍ഭിത്തി ഇല്ലാത്ത പ്രദേശങ്ങളുടെ കണക്ക് മാസങ്ങള്‍ക്കുമുമ്പേ കലക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് 

ചേര്‍ന്ന യോഗം കടല്‍ഭിത്തി നിര്‍മ്മാണ പദ്ധതികള്‍ കിഫ്ബിക്ക് സമര്‍പ്പിച്ചു. എന്നാല്‍ പണം എന്ന് അനുവദിച്ച് എപ്പോള്‍ കടല്‍ഭിത്തി തയ്യാറാകുമെന്നതില്‍ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ആശങ്ക അമ്പലപ്പുഴ പുറക്കാട് മേഖലയില്‍ നൂറ്റിനാല്‍പ്പതു കുടുംബങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ദുരിതാശ്വാസ ക്യാംപില്‍ കഴിയുകയാണ്. ഇവരെ ഇതുവരെ പുനരധിവസിപ്പിച്ചില്ല. അതുകൊണ്ടുതന്നെ വീട് തിരയെടുക്കുമെന്നറിഞ്ഞിട്ടും താരം വിട്ടുപോകാന്‍ കടലോരവാസികള്‍ തയ്യാറല്ല. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :