ദുരന്തമുഖം തുറന്നിട്ട് ഫോര്‍ട്ടുകൊച്ചി ബീച്ച്. സന്ദര്‍ശകരുടെ എണ്ണം ഏറിയതോടെ ഏതുനിമിഷവും അപകടങ്ങള്‍ സംഭവിക്കാവുന്ന അവസ്ഥയിലാണ് ബിച്ച്. പലവട്ടമുള്ള മുന്നറിയിപ്പുകള്പ്പോലും അവഗണിച്ച് ബിച്ചിലിറങ്ങുന്നവരെ നിയന്ത്രിക്കുക ശ്രമകരമാണെന്ന് ലൈഫ് ഗാര്‍ഡുകളും പറയുന്നു.
ഫോര്‍ട്ടുകൊച്ചിയില്‍ കടല്‍ ആരെയും പേടിപ്പെടുത്തുന്നേയില്ല. പക്ഷെ പേടിക്കണം. പറയുന്നത് ഇവിടത്തെ ലൈഫ് ഗാര്‍ഡുമാരാണ്. ഇങ്ങനെ വിസിലടിച്ചാല്‍ പോലും പലരും ഗൗരവത്തില്‍ എടുക്കില്ല. ഫോര്‍ട്ടുകൊച്ചിയിലെ ഈ ചെറിയ ബിച്ചില്‍ അപകടം തൊട്ടുമുന്നില്‍ പതിയിരിപ്പുണ്ട്.
ആറടിയിലധികം താഴ്ചയുള്ള സ്ഥലങ്ങള്‍ ഈ ആള്ക്കുട്ടത്തിന് തൊട്ടുമുന്നിലുണ്ടെന്ന് പറയുന്നു ലൈഫ് ഗാര്‍ഡുകള്‍. കടലിനോടുചേര്‍ന്ന തകര്‍ന്ന നടപ്പാതയ്ക്കുമുകളിലൂടെയും ചിലര്‍ ജീവന് പണയംവച്ച് നടക്കുന്നു. hold. ആറുപേരാണ് ഇവിടെ ലൈഫ് ഗാര്‍ഡുമാരായി ഉള്ളത്.ഒരു ഷിഫ്റ്റില്‍ മൂന്നുപേര്‍ എന്ന ക്രമത്തില്‍. പക്ഷെ നിരന്തരമുള്ള ഇവരുടെ ഒാര്മപ്പെടുത്തലിലും കണ്മുന്നില് കാത്തിരിക്കുന്ന അപകടത്തിന്റെ ഗൗരവം പലരും മനസിലാക്കുന്നില്ല. ഇത് നിങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്.