കൊച്ചിക്കാർക്ക് തെരുവുൽസവുമായി ഐ.ഒ.സി. പനമ്പള്ളിനഗർ ശിഹാബ് തങ്ങൾ റോഡിൽ ഞായറാഴ്ച്ചയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തെരുവുൽസവം സംഘടിപ്പിച്ചിരിക്കുന്നത്.
ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയവരെ പൊതുഇടത്തിലേക്ക് കൊണ്ടുവരികയാണ് ഐഒസി യുടെ ലക്ഷ്യം. പ്രായഭേദമന്യേ മുഴുവൻ ആളുകളെയും തെരുവുൽസവത്തിലേക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ക്ഷണിച്ചിട്ടുണ്ട്.പാട്ടുപാടുകയോ,ചിത്രം വരയ്ക്കുകയോ,നൃത്തം ചെയ്യുകയോ,കളിക്കുകയോ അങ്ങനെ എന്തുവേണമെങ്കിലും ചെയ്യാം.
ഞായറാഴ്ച്ച രാവിലെ ഏഴര മുതൽ പതിനൊന്ന് മണിവരെയാണ് തെരുവുൽസവം. പനമ്പള്ളി നഗർ ശിഹാബ് തങ്ങൾ റോഡാണ് വേദി. തെരുവുൽസവം നടക്കുന്ന സമയത്ത് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ട്.