ട്രാന്‍സ്ജെന്‍ഡറുകളുടെ ഫാഷന്‍ഷോയ്ക്ക് വേദിയായി കൊച്ചി. ജൂണ്‍ 15ന് നടക്കുന്ന ഫൈനലിലേക്ക് പതിനഞ്ചുപേരെയാണ് ഒഡിഷനില്‍ തിരഞ്ഞെടുത്തത്.
ട്രാന്സ്ജെന്ഡറുകള് എന്ന വേര്‍തിരിവില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവര്‍. കാലംമാറിയതനുസരിച്ച് മുഖ്യധാരയിലേക്ക് പലര്‍ക്കും അവസരം ലഭിക്കുമ്പോഴും ബഹുഭൂരിപക്ഷവും പാര്ശ്വവല്ക്കരിക്കപ്പെടുന്നുവെന്ന ഉറച്ചബോധ്യമാണ് ഫാഷന്‍ ഷോയിലേക്ക് ഇവരെ നയിച്ചത്. മല്‍സരത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ ട്രാന്‍സ്ജെന്‍ഡറാണെന്ന് വീട്ടുകാര്‍ക്കുപോലും അറിയില്ല. അതറിയിക്കുക എന്നതിനായിരുന്നു ചിലര്‍ ഈ വേദി തിരഞ്ഞെടുത്തത്. ഘട്ടംഘട്ടമായുള്ള ശസ്ത്രകിയ നടത്തി സ്ത്രീയായി മാറാനുള്ള പണം കണ്ടെത്താനും ചിലര്‍ ഈ വേദി തിരഞ്ഞെടുത്തു.
വനിതയുെട കവര്‍ഗേളായി തിരഞ്ഞെടുക്കപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ ദീപ്തി ഉള്‍പ്പടെയുള്ളവര്‍ ക്വീന്‍ ഒാഫ് ദ്വയ എന്ന മല്‍സരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസ് ഉള്‍പ്പടെയുള്ളവരായിരുന്നു വിധികര്‍ത്താക്കള്‍.